കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ 35 ലക്ഷം തട്ടിച്ചു എന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ജിസ് ജോയി/ും മെന്റലിസ്റ്റ് ആദിക്കും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചതോടെയാണ് ഹര്‍ജി കോടതി തള്ളിയത്.
ഇന്‍സോംനിയ എന്ന പരിപാടി സംഘടിപ്പിക്കുന്നതിലെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ചാണ് കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പള്ളി ജിസ് ജോയിക്കും ആദിക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സോംനിയയില്‍ പണം നിക്ഷേപിച്ചാല്‍ മുടക്കുമുതലും ലാഭത്തിന്റെ മൂന്നിലൊന്നും നല്‍കാമെന്ന് ജിസ് ജോയിയും ആദിയും വാഗ്ദാനം നല്‍കിയതായി ബെന്നിയുെട പരാതിയില്‍ പറയുന്നു. എന്നാല്‍ ലാഭവിഹിതമോ മുടക്കുമുതലോ പിന്നീട് തിരികെ ലഭിച്ചില്ല. ഇതോടെയാണ് ബെന്നി എറണാകുളം സെന്‍ട്രല്‍ പൊലീസിനെ സമീപിച്ചത്.
https://www.facebook.com/Malayalivartha





















