സിനിമയിലെ ഇന്ദ്രജാലക്കാരനായ തമ്പി കണ്ണന്താനത്തിനും സംഗീത മാന്ത്രികന്‍ ബാലഭാസ്‌ക്കറിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി

സിനിമയിലെ ഇന്ദ്രജാലക്കാരനായ തമ്പി കണ്ണന്താനത്തിനും സംഗീത മാന്ത്രികന്‍ ബാലഭാസ്‌ക്കറിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ ഇരുവരുടെയും ഭൗതിക ശരീരം കാണാന്‍ ആരാധകരും സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ എത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കര്‍ മരണപ്പെട്ടത്. രാവിലെ 11 മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും ആരാധകരും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് പ്രമുഖരും ഭാസ്‌ക്കറിനെ അവസാനമായി ഒന്ന് കാണാനെത്തി. ബാലഭാസ്‌ക്കറുടെ ജീവിതത്തിലെ നിര്‍ണായക കാലം ചെലവഴിച്ച യൂണിവേഴ്‌സിറ്റി കോളജില്‍ മൂന്നര വരെ പൊതുദര്‍ശനം തുടര്‍ന്നു.
അവിടെ നിന്ന് നേരെ കലാഭവന്‍ തിയേറ്ററിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. സുരേഷ് ഗോപി എം.പി, ജഗദീഷ്, ലെനിന്‍ രാജേന്ദ്രന്‍, എം.രഞ്ജിത്, ചിപ്പി, എം. ജയചന്ദ്രന്‍, വിധുപ്രതാപ് തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും അന്ത്യോപചാരമര്‍പ്പിച്ചു. സുഹൃത്തും കീബോഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസി സംഗീതാര്‍ച്ചന നടത്തി. അവിടെ നിന്ന് മൃതദേഹം തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുകാരും ബന്ധുക്കളും തങ്ങളുടെ ബാലുവിനെ അവസാനമായി കണ്ടു. ഇന്ന് രാവിലെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ എത്തിച്ച് സംസ്‌കരിച്ചു. ഗായകന്‍ മധുബാലകൃഷ്ണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖരും സുഹൃത്തുക്കളും ആരാധകരും അടക്കം നൂറ് കണക്കിന് പേര്‍ ബാലിവിനെ അവസാനമായി ഒരു നോക്കുകാണാനെത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന തമ്പി കണ്ണന്താനം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മരിച്ചത്. നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും സുഹൃത്തുക്കളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. രാജാവിന്റെ മകന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് തന്റെയും മോഹന്‍ലാലിന്റെയും തലവര മാറ്റിയെഴുതിയ സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സിബിമലയില്‍, സിദ്ധിഖ്, വിനായകന്‍, ആന്റോ ജോസഫ് തുടങ്ങിയ നിരവധി പേര്‍ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. മൃതദേഹം ഇന്ന് എറണാകുളം ഫൈനാട്‌സ് ഹാളിലും വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. അതിന് ശേഷം ജന്‍മനാടായ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച അവിടെ നടക്കും.
https://www.facebook.com/Malayalivartha























