അന്തരിച്ച ബാലഭാസ്‌ക്കര്‍ സഖാവായിരുന്നെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയിസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം

അന്തരിച്ച സംഗീതഞ്ജന്‍ ബാലഭാസ്‌ക്കര്‍ സഖാവായിരുന്നെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയിസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. മരണത്തിലും രാഷ്ട്രീയം കലര്‍ത്തരുത്, പുതിയ അറിവാണ് മന്ത്രി നിരത്തുന്നത് തുടങ്ങി നിരവധി ആക്ഷേപം മന്ത്രിയുടെ പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിരിക്കുന്നു...
മന്ത്രിയുടെ പോസ്റ്റ് വായിക്കാം....
മകനെ പോലെ ഇഷ്ടമായിരുന്നു. സഖാവ് ആയിരുന്നു. ഒരിക്കലും മറക്കാനാകാത്ത വിസ്മയ പ്രകടനങ്ങള്‍ കാഴ്ച വെച്ച കലാകാരനായിരുന്നു. അപകട വിവരമറിഞ്ഞ് അന്ന് രാവിലെ ആശുപത്രിയില്‍ എത്തിയിരുന്നു. ബോധരഹിതനായ ബാലുവിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞുവെങ്കിലും ഈണങ്ങളുടെ ലോകത്ത് നീ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. മകളുടെ വിയോഗം നീ സഹിക്കില്ലായിരുന്നു. അധികമൊന്നും കുറിക്കാനാകുന്നില്ല. ലാല്‍സലാം ബാലു...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ബാലഭാസ്‌ക്കര്‍. ബിനീഷ് കോടിയേരി അടക്കമായിരുന്നു സഹപാഠികള്‍. അന്ന് യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവലുകളില്‍ സജീവസാനിധ്യമായിരുന്നു ബാലഭാസ്‌ക്കര്‍. കലോല്‍സവ വേദികളാണ് ബാലഭാസ്‌ക്കറെ ചാനലുകളിലേക്കും റിയാലിറ്റി ഷോകളിലേക്കും പിന്നെ സിനിമയിലേക്കും നയിച്ചത്.
https://www.facebook.com/Malayalivartha


























