ചാരക്കേസിൽ കുറ്റവിമുക്തനായ നമ്പി നാരായണൻ ലോക്സഭാ മണ് സലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയാകും

ചാരക്കേസിൽ കുറ്റവിമുക്തനായ നമ്പി നാരായണൻ തിരുവനന്തപുരം ലോക്സഭാ മണ് സലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയാവും. നമ്പിയെ തന്നെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ അമിത് ഷായും നരേന്ദ്രമോദിയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏഷ്യാനെറ്റ് ഉടമയും എം പിയുമായ രാജീവ് ചന്ദ്രശേഖർ നമ്പി നാരായണന് പതമ പുരസ്കാരം നൽകണമെന്ന് പ്രധാനമന്ത്രിക്ക് എഴുതി നൽകി. ഇക്കാര്യം അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെയും അറിയിച്ചുകഴിഞ്ഞു.
ശശിതരൂരിനെതിരെ മികച്ച സ്ഥാനാർത്ഥി എന്ന നിലയിലാണ് നമ്പിയെ അവതരിപ്പിക്കാൻ തീരുമാനിച്ചത്. ഇത് ഏറെക്കാലമായി ബി ജെ പിയുടെ മനസിലുണ്ടായിരുന്ന കാര്യമാണ്. നമ്പി നാരായണൻ ഡൽഹിയിൽചെല്ലുമ്പോൾ ചില പ്രമുഖ ബി ജെ പി നേതാക്കളെ കാണാറുണ്ടായിരുന്നു. കുമ്മനം നിരവധി തവണ നമ്പി നാരായണനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചിട്ടുണ്ട്. അന്നുമുതൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം ബി ജെ പിയുടെ മനസിലുണ്ടായിരുന്നു.
ശശി തരൂർ തന്നെയാണ് തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവുന്നത്. അദ്ദേഹത്തെ അതിനുമുമ്പ് അകത്താക്കാൻ ബി ജെ പി ചരടുവലിച്ചെങ്കിലും നടന്നില്ല. സുനന്ദ കേസിൽ ബി ജെ പി കാണിക്കുന്ന അമിത താത്പര്യം തരൂരിനെ ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു. എന്നാൽ നിയമപരമായി തരൂരിനെ നേരിടാൻ കഴിയില്ലെന്ന് ബി ജെ പി മനസിലാക്കി. തരൂരിനെ എന്തുചെയ്താലും അത് അദ്ദേഹത്തിന് ഗുണകരമായി ഭവിക്കും എന്ന നിലയിലാണ് കാര്യങ്ങൾ. ഇതിനിടെ തരൂരിനെ ബി ജെ പിയിൽ എത്തിക്കാനും ബി ജെ പി ശ്രമിച്ചു. കരൺ അദാനി അതിനു വേണ്ടി തരൂരിനെ കണ്ടിട്ടുമുണ്ട്. എന്നാൽ അത് നടന്നില്ല. അങ്ങനെയാണ് പകരം ആളെ അന്വേഷിക്കാൻ ബി ജെ പി തീരുമാനിച്ചത്.
നമ്പി നാരായണന് അടുത്ത തവണ പത്മ പുരസ്കാരം നൽകും. അത് നൽകി അദ്ദേഹത്തെ ആദരിക്കുന്നത് അദ്ദേഹത്തിന്റെ ഇമേജ് വർധിപ്പിക്കാനാണ്. അതിന്റെ തുടക്കമാണ് രാജീവ് ചന്ദ്രശേഖർ എം പി നടത്തുന്നത്. ബുദ്ധിജീവികളെ രംഗത്തിറക്കി നേട്ടം കൊയ്യാനാണ് ബി ജെ പിയുടെ തന്ത്രം. നമ്പിക്ക് പുറമേ രാജീവ് ചന്ദ്ര ശേഖർ, അൽ ഫോൺസ് കണ്ണന്താനം തുടങ്ങിയ നേതാക്കളെയും കേരളത്തിൽ രംഗത്തിക്കും പ്രൊഫഷണലുകളെ രംഗത്തിറക്കി വോട്ട് കൊയ്യാനാണ് ബി ജെ പിയുടെ ശ്രമം. അതി ഒരു പരിധി വരെ വിജയിക്കാൻ ഇടയുണ്ട്. കണ്ടുമടുത്ത രാഷ്ട്രീയ നേതാക്കൾക്ക് പകരം നിലയും വിലയുമുള്ളവരെ ഗോദയിലിറക്കുമ്പോൾ അത് വലിയ നേട്ടമായി തീർന്നേക്കാം.
തിരുവനന്തപുരം പോലൊരു മണ്ഡലത്തിൽ രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്യുന്നവരാണ് അധികവും. മാത്രവുമല്ല തിരുവനന്തപുരത്ത് ബിജെപിക്ക് കൃത്യമായ വേരോട്ടമുണ്ട്.
https://www.facebook.com/Malayalivartha






















