നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി

നിപ്പ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 21 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ട ഒരാളെ ക്വാറന്റീനില്‍ നിന്നു ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു ഇദ്ദേഹം. നിരീക്ഷണ വേളയില്‍ ഒരു രോഗലക്ഷണവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത്. നിലവിലെ രോഗിയുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരാളെ ഒഴിവാക്കുന്നത്.
നിപ്പ രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ നാലു പേരും, ഉയര്‍ന്ന വിഭാഗത്തിലെ 13 പേരും ക്വാറന്റീനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തിലെ 75 പേര്‍ നിരീക്ഷണത്തിലാണ്. നിപ്പ രോഗ ബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 69 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി.
https://www.facebook.com/Malayalivartha





















