കൂടെ നില്‍ക്കുന്ന ചങ്ക് മെത്രാന്‍മാരും പി.സി ജോര്‍ജ്ജും കാണിച്ച ആവേശം ഫ്രാങ്കോയ്ക്ക് വിനയായി, ഉന്നതബന്ധമുള്ള ഫ്രാങ്കോയ്ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കും സാക്ഷികളെ സ്വാധീനിക്കും കേസ് അട്ടിമറിക്കും- പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി ശരിവെച്ചു

ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യത്തിന് തടസമായത് പി.സി ജോര്‍ജ്ജും മെത്രാന്‍മാരുമെന്ന് നിയമവിദഗ്ധര്‍. പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. ഇരുഭാഗത്തെ വാദവും കേട്ട ശേഷം വിധിപറയാന്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഉന്നതന്‍മാരുമായി ഫ്രാങ്കോയ്ക്ക് ബന്ധം ഉള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നും തെളിവുകളും കേസും അട്ടിമറിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അത് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഇന്ന് ജാമ്യംനിഷേധിച്ചത്.
ഫ്രാങ്കോ മുളയ്ക്കല്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡിലായ ശേഷം പി.സി ജോര്‍ജ്ജ്, മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല കന്യാസ്ത്രീക്കെതിരായ തെളിവുകള്‍ പുറത്ത് വിടുമെന്ന് പി.സി ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൊച്ചിയില്‍ കന്യാസ്്ത്രീകള്‍ സമരം തുടങ്ങിയ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചിരുന്നു. അന്ന് തന്നെ പി.സി ജോര്‍ജ്ജ് കന്യാസ്ത്രീക്കെതിരെ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അവരെ അഭിസാരിക എന്നടക്കം വിളിച്ചു. 12 തവണ ബലാല്‍സംഗം ചെയ്തിട്ടും മിണ്ടാതിരുന്ന കന്യാസ്ത്രീ 13ാമത്തേത് മാത്രം പരാതിയാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ക്കൊപ്പം സമരം ചെയ്യുന്ന അഞ്ച് കന്യാസ്ത്രീകളുടെ സ്വഭാവം ശരിയല്ലെന്നും പി.സി ആരോപിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരി വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. പി.സി ജോര്‍ജ്ജിനെതിരെ കേസ് കൊടുത്തു.
ഫ്രാങ്കോയെ സന്ദര്‍ശിച്ചത് പ്രാര്‍ത്ഥനാ സഹായത്തിനാണെന്ന് പറഞ്ഞ മാര്‍ മാത്യു അറയ്ക്കല്‍ അദ്ദേഹത്തെ യേശുക്രിസ്തുവിനോടാണ് ഉപമിച്ചത്. ഫ്രാങ്കോ കുറ്റക്കാരനാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യേശുക്രിസ്തു എന്ത് തെറ്റ് ചെയ്തിട്ടാണ് കുരിശില്‍ കിടന്നതെന്ന് മാത്യൂ അറയ്ക്കല്‍ ചോദിച്ചു. ഫ്രാങ്കോ തെറ്റുകാരനാണോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ അനാവശ്യം പറയരുതെന്ന് പറഞ്ഞു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്നത് കോടതി തീരുമാനിക്കട്ടെയെന്നും അറയ്ക്കല്‍ പറഞ്ഞു. കോടതി വിധി വരെ ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികള്‍ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരനാണോ ? അദ്ദേഹം ചോദിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ചങ്ങാനാശേരി അതിരൂപത മെത്രാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഫ്രാങ്കോയെ പരോക്ഷമായി പിന്തുണച്ച് ഇടയലേഖനം ഇറക്കിയിരുന്നു. സത്യാവസ്ഥ പുറത്ത് വരുന്നത് വരെ ആരേയും കുറ്റക്കാരെന്ന് വിധിക്കരുതെന്ന് അതില്‍ വ്യക്തമാക്കുന്നു. സഭയ്ക്ക് പുറത്ത് നിന്നല്ല അകത്തു നിന്നാണ് പ്രതിസന്ധികളെ നേരിടേണ്ടിവരുന്നത്. സഭാ അധികാരികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നീക്കം നടത്തുന്നു. ശിക്ഷാവിധിക്കായി സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അതിനായി വിശ്വാസികളെ ഇളക്കിവിടുന്നു. സഭയെ അപമാനിക്കാന്‍ മാധ്യമങ്ങളും െ്രെകസ്തവ നാമധാരികളായ ചിലരും ശ്രമിക്കുന്നു. ഇവര്‍ക്കൊന്നും സഭയുമായി യാതൊരു ബന്ധവുമില്ല. ഇതൊന്നും കണ്ട് വിശ്വാസികള്‍ തളരരുത്. വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കണം. പൊലീസിലും കോടതികളിലും വിശ്വാസമില്ലാതാകുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
ഈ വസ്തുതകളെല്ലാം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഫ്രാങ്കോയ്ക്ക് ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘവും ശക്തമായ നിലപാടെടുത്തു. അതോടെ കാരാഗൃഹത്തില്‍ നിന്ന് പുറത്ത് കടക്കാനുള്ള, കുഞ്ഞിടയന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.
https://www.facebook.com/Malayalivartha
























