സങ്കടക്കടലായി ശാന്തികവാടം ; ബാലഭാസ്‌കറിന്റെ മൃതദേഹ ചിതയിലെരിയും മുന്നേ ഒന്നു കാണാന്‍ നിറ കണ്ണുകളുമായി ശാന്തികവാടത്തില്‍ കാത്തു നിന്നത് ആയിരങ്ങൾ

ചടങ്ങുകള്‍ക്ക് ശേഷം ബാലഭാസ്‌ക്കറിനെ ചിതയിലേക്കെടുത്ത് വച്ച ആ സമയം ശാന്തികവാടം. ഉള്ളു പൊട്ടിക്കുള്ള നിലവിളികള്‍ക്കാണ് സാക്ഷ്യം വഹിച്ചണ്ടു. തന്റെ കൂട്ടുകാരനെ കാണാനെത്തിയ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എന്നുവേണ്ട അവിടെ കൂടി നിന്ന എല്ലാവടെയും കണ്ണുകളും അറിയാതെ നിറഞ്ഞൊഴുകി. ഉറ്റ സുഹൃത്തുക്കളായ സ്റ്റിഫന്‍ ദേവസിയും ശിവമണിയും നിറകണ്ണുകളോടെ ബാലഭാസ്‌ക്കറിനെയും നോക്കി നില്‍ക്കുന്ന ആ രംഗം കണ്ടാല്‍ ബാലഭാസ്‌കറിനെ സ്‌നേഹിക്കുന്ന ആരായാലും പൊട്ടിക്കരഞ്ഞുപോലും.
ബാലഭാസ്‌കറിന്റെ മൃതദേഹ ചിതയിലെരിയും മുന്നേ ഒന്നു കാണാന്‍ നിറ കണ്ണുകളുമായി ആയിരങ്ങളാണ് ശാന്തികവാടത്തില്‍ കാത്തു നിന്നത്. ബാലഭാസ്‌കറിനെ ശാന്തികവാടത്തിലെ ചിതയിലേക്ക് എടുത്തശേഷമുള്ള കാഴ്ചകള്‍ ഹൃദയ ഭേദകമായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഉറ്റ സുഹൃത്തായ തമ്പി കരഞ്ഞുകൊണ്ട് കറയിലേക്ക് വിഴുകയായിരുന്നു. പറ്റില്ല ചേട്ടാ എത്ര നോക്കിയിട്ടും പറ്റില്ല എന്ന് പറഞ്ഞ് കരഞ്ഞു വിളിക്കുകയായിരുന്നു ഉറ്റ ചങ്ങാതി തമ്പി. ബാലുവിന്റെ ബാന്‍ഡിലെ സുഹൃത്തുക്കളും കരഞ്ഞുകൊണ്ട് തമ്മില്‍ ആലിംഗനം ചെയ്ത് അവരുടെ സംഗടം കടിച്ചമര്‍ത്തുകയായിരുന്നു.
ബാല ഭാസ്‌കറിന്റെ ശരീരം ശാന്തികവാടത്തിലേക്ക് എടുക്കുന്നതിന് തൊട്ടു മുമ്പാണ് ഉറ്റ സുഹൃത്ത് ശിവമണി ബാലുവിന്റെ വീട്ടില്‍ എത്തിയത്. ബാലുവിന്റെ ജീവനറ്റ ശരീരം കണ്ടയുടന്‍ പൊട്ടിക്കരയുകയായിരുന്നു ശിവമണി. വിങ്ങി വിങ്ങി കരഞ്ഞുകൊണ്ടാണ് അദ്ദേഹം പുറത്തേക്ക് ഇറങ്ങി വന്നതും.
കരഞ്ഞ് കരഞ്ഞ് കണ്ണീരില്ലാത്ത അവസ്ഥയിലായിരുന്നു ബാലുവിന്റെ ഉറ്റ ചങ്ങാതി സ്റ്റീഫന്‍ ദേവസി. ആ ചുവന്ന കണ്ണുകള്‍ എല്ലാം പറയുന്നുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു സംഗടക്കടലായിരുന്നു ഇന്ന് ശാന്തികവാടം.
https://www.facebook.com/Malayalivartha






















