Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കത്തോലിക്ക സഭ തമ്മിലടി മൂക്കുന്നു; സഭയിലെ ഭൂമിയിടപാടും, കന്യാസ്ത്രീമാരുടെ സമരവുമെല്ലാം ആസൂത്രണം ചെയ്തതിനു പിന്നിൽ ഒരേ ബുദ്ധികേന്ദ്രങ്ങളെന്ന് ആലഞ്ചേരി വിഭാഗം; സഭയെ അടിച്ചുപിരിക്കാൻ പുതിയ കഥകളും പൊങ്ങിവരുന്നു

03 OCTOBER 2018 06:41 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

കേരളത്തിലെ സീറോ മലബാർ സഭയെ ഒരുപക്ഷേ നെടുകെപ്പിളർക്കാൻ കാരണമായേക്കാവുന്ന തുറന്ന പോരിലേക്ക് രണ്ട് ആർച്ച് ബിഷപ്പുമാരും അവരുടെ കീഴിലെ വൈദിക വൃന്ദവും. ഈ കളി വമ്പൻമാരുടേതാണ്. ആരെയും മലർത്തിയടിക്കാൻ കെൽപും സ്വാധീനവും രാഷ്ട്രീയ പിൻബലവുമുള്ള പ്രമാണിമാരുടേതാണ്. കത്തോലിക്ക സഭയിലെ ഭൂമിയിടപാടും, കന്യാസ്ത്രീമാരുടെ സമരവുമെല്ലാം ആസൂത്രണം ചെയ്തതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഒരേ ബുദ്ധികേന്ദ്രങ്ങളാണെന്നാണ് ആലഞ്ചേരി വിഭാഗം പറയുന്നത്. അവർക്കു ധാർമ്മിക പിന്തുണ നൽകുന്നത് ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണെന്നാണ് ഇക്കൂട്ടരുടെ ആരോപണം.

സീറോ മലബാർ സഭയിൽ നിലവിലുള്ള മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയെ പുറത്താക്കി ആ സ്ഥാനത്ത് കയറിപ്പറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ഇവർ വിശ്വസിക്കുന്നു. ഇതിനായി കുറേ വർഷങ്ങളായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫരീദാബാദിൽ തന്റെ മേൽക്കോയ്മ അംഗീകരിക്കാത്തവരെ ഒതുക്കി തന്ത്രപൂർവ്വം വരുതിക്കുനിർത്തി. ഇപ്പോൾ എറണാകുളം അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരുടെ പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളാണ് പ്രവർത്തിക്കുന്നതെന്നാണ് ആലഞ്ചേരി വിഭാഗം പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയുമായി അകൽച്ചയിലും, ശത്രുതയിലുമായിരുന്നു ഭരണിക്കുളങ്ങര. ഫ്രാങ്കോയ്ക്കെതിരെ പരാതികൊടുത്ത കന്യാസ്ത്രീയെയും കൂട്ടരെയും കുറവിലങ്ങാട് എത്തിച്ചതിലും, അവരെ സമരരംഗത്ത് ഇറക്കിയതിനും പിന്നിൽ പ്രവർത്തിച്ചത് ഭരണിക്കുളങ്ങര ആണെന്നാണ് മുഖ്യമായ ആരോപണം.

ഉറ്റ അനുയായികളായ ഫാദർ പോൾ തേലക്കാട്ട്, അഗസ്റ്റിൻ വട്ടോളി തുടങ്ങിയവരൊക്കെ ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് കന്യാസ്ത്രീ സമരത്തിന് അനുകൂലമായി. 
കേന്ദ്ര സർക്കാരിലും, ഉത്തർപ്രദേശ് സർക്കാരിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹം ഭൂമിയിടപാടു കേസിന്റെ സമയത്ത് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്താനുള്ള നീക്കത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്നുള്ള ഗൗരവമേറിയ ആരോപണങ്ങളും നിരത്തുന്നു ആലഞ്ചേരിപക്ഷം. എന്നാൽ അത്തരം നീക്കങ്ങളിൽ നിന്ന് ആലഞ്ചേരിയെ അന്നു രക്ഷിച്ചത് ബിഷപ്പ് ഫ്രാങ്കോയായിരുന്നു.

മാർ ആലഞ്ചേരി, അറയ്ക്കൽ അച്ചുതണ്ടിന്റെ ഭാഗമായിരുന്ന ഫ്രാങ്കോയ്ക്കും ആർച്ച് ബിഷപ്പ് മോഹങ്ങൾ ശക്തമായിരുന്നു. ജയിലഴിക്കുള്ളിലായ ഫ്രാങ്കോയ്ക്ക് പാലാ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാ•ാരുടെയും, ചങ്ങനാശ്ശേരി, തലശേരി രൂപതകളുടെ പിന്തുണയും, രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും ഉള്ളത് ഭരണിക്കുളങ്ങരയെ ഞെട്ടിച്ചു. അങ്ങനെയാണ് ഇന്നലെ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര ഫ്രാങ്കോയെ പരസ്യമായി തള്ളിപ്പറയാനിടവന്നതെന്നാണ് ഫ്രാങ്കോപക്ഷം പറയുന്നത്. അഴിക്കുള്ളിലായ ബിഷപ്പ് ഫ്രാങ്കോയുടെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല. എങ്കിലും, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല രൂപതകളുടെ പിന്തുണയുറപ്പിക്കാനും, മലങ്കര സഭയെ വരുതിക്കു നിർത്താനും കഴിയുന്നുണ്ട്. കൂടെ സഭാപത്രമായ ദീപികയുടെ പിന്തുണയും എറണാകുളം, തൃശൂർ ജില്ലകളിലെ വിമതവിഭാഗം ഉയർത്തുന്ന എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ഇവർക്കു കഴിയുന്നില്ല. എറണാകുളത്ത് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് മാർ ആലഞ്ചേരിയിപ്പോഴും.

ഫ്രാങ്കോയുടെ ജയിൽ ജീവിതവും വലിയൊരു രാഷ്ട്രീയക്കളിയായി മാറുകയാണ്. അറയ്ക്കൽ മെത്രാൻ രംഗത്തിറങ്ങിയതോടെ കേസിൽ നിന്ന് എളുപ്പത്തിൽ തടിയൂരാൻ ഫ്രാങ്കോയ്ക്കു കഴിയും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സീറോ മലബാർ സഭയിലെ സിനഡിന്റെ നിയന്ത്രണം ഏഴു ബിഷപ്പുമാരുടെ കൈയ്യിലാണ്. ഈ സിനഡിലെ ഏറ്റവും കരുത്തനായിരുന്നു ഫ്രാങ്കോ. അതുകൊണ്ടുതന്നെ ഫ്രാങ്കോയുടെ കുരുക്ക് ഫ്രാങ്കോ തന്നെ അഴിക്കും എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (30 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (38 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends