സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ഏതു സാഹചര്യവും നേരിടാന്‍ സുസജ്ജമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
ഏതു സാഹചര്യവും നേരിടാന്‍ പോലീസ് സുസജ്ജമാണ്. ഇതു സംബന്ധിച്ച വിശദമായ നിര്‍ദ്ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നല്‍കിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഏതു പ്രകൃതി ദുരന്തവും നേരിടാന്‍ പോലീസ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്- ഡിജിപി പറഞ്ഞു. വിവിധ ജില്ലകളിലെ സായുധ പോലീസിനും ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha






















