പിതാവിന് പിന്നാലെ മകനും ഉറ്റസുഹൃത്തും; മദ്യം കഴിച്ചശേഷം കുഴഞ്ഞുവീണു... ആശുപത്രിയിൽ എത്തും മുൻപ് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്നലെ രാത്രി 10 മണിയോടൊയാണ് സംഭവം. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ പ്രമോദ്(35), പ്രസാദ്(35) എന്നിവരാണ് മരിച്ചത്. മദ്യം കഴിച്ചശേഷം ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. പ്രമോദിന്റെ പിതാവ് തിഗന്നായി ഇന്നലെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇതും മദ്യം കഴിച്ചതിനെ തുടര്‍ന്നാണെന്ന് സംശയം.
https://www.facebook.com/Malayalivartha






















