Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതോടെ കേരളം വല്ലാത്തൊരവസ്ഥയില്‍; മുന്‍കരുതലുകളെടുക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ആഹ്വാനം ചെയ്തതോടെ പ്രളയത്തില്‍പ്പെട്ട് തിരികെ ജീവിതത്തില്‍ വന്നവര്‍ കടുത്ത ആശങ്കയില്‍; മഴ ശക്തിയായി പെയ്താല്‍ ഡാമുകള്‍ നിറയും; ചുഴലിക്കാറ്റുകൂടിയാകുമ്പോള്‍... പഴയത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കണം

04 OCTOBER 2018 09:45 AM IST
മലയാളി വാര്‍ത്ത

അറബിക്കടലിന് തെക്കുകിഴക്കായി ശ്രിലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കേരളം അര്‍ഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുത്തു. ശക്തമായ ചുഴലിക്കാറ്റ് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കു പടിഞ്ഞാറുദിശയില്‍ സഞ്ചരിക്കുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്ന് മുന്‍കരുതലെടുക്കാനും മുന്നറിയിപ്പ് നല്‍കാനും തീരുമാനിക്കുകയും ചെയ്തു.

സംസ്ഥാനത്ത് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതോടെ കേരളം വല്ലാത്തൊരവസ്ഥയിലാണ്. മുന്‍കരുതലുകളെടുക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ആഹ്വാനം ചെയ്തതോടെ പ്രളയത്തില്‍പ്പെട്ട് തിരികെ ജീവിതത്തില്‍ വന്നവര്‍ കടുത്ത ആശങ്കയിലാണ്. മഴ ശക്തിയായി പെയ്താല്‍ ഡാമുകള്‍ നിറയും. ഡാമുകള്‍ തുറന്നാല്‍ വല്ലാത്തൊരവസ്ഥയിലാകും. ചുഴലിക്കാറ്റുകൂടിയാകുമ്പോള്‍ പറയുകയും വയ്യ. പഴയത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. 

ഞായറാഴ്ച ന്യൂനമര്‍ദം ശക്തിപ്രാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിങ്കളാഴ്ച കൂടുതല്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. എന്നാല്‍, കേരള തീരത്ത് ശക്തമായ കാറ്റടിക്കും. വെള്ളിയാഴ്ചയോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്രസേനാ വിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്കയക്കാന്‍ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാവകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാമേഖലകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും വേണം. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വ്യാഴാഴ്ച ചേരും. ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ന്യൂനമര്‍ദവും ചുഴലിക്കാറ്റുംമൂലം കേരളത്തില്‍ പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതലെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. മലയോരത്ത് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ക്യാംപുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നതിനാല്‍, കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ചയ്ക്കുമുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണം. വ്യാഴാഴ്ചയ്ക്കുശേഷം ആരും കടലില്‍ പോകരുത്. തീരദേശത്ത് ഈ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെയും മറ്റും അറിയിക്കും. തീരപ്രദേശങ്ങളില്‍ കാറ്റില്‍ അപകടങ്ങളുണ്ടാകാന്‍ സാധ്യത. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. ഇത്തരം സ്ഥലങ്ങളില്‍ വെള്ളിയാഴ്ചയോടെ ക്യാംപുകള്‍ തയ്യാറാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ആളുകള്‍ക്ക് രാത്രി അവിടെ കഴിയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാം.

രാത്രിയില്‍ മലയോര മേഖലകളിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം. വെള്ളിയാഴ്ചയ്ക്കുശേഷം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ പുഴയുടെയും തോടുകളുടെയും തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ക്യാംപുകളിലേക്ക് മാറണം. ജലാശയങ്ങളില്‍ കുളിക്കാനും മീന്‍പിടിക്കാനും ഇറങ്ങരുത്.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതലൈനുകള്‍ തകരാറിലാവാനും സാധ്യത. അതിനാല്‍ രാത്രിയാത്ര നിയന്ത്രിക്കണം. മുമ്പ് പ്രളയം ബാധിച്ച എല്ലാ സ്ഥലങ്ങളിലും പൊലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. മുമ്പ് ക്യാംപുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ ക്യാംപുകള്‍ ആരംഭിക്കണം.

ഇടുക്കിയില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയും തൃശ്ശൂര്‍, പാലക്കാട് ശനിയാഴ്ചയും പത്തനംതിട്ടയില്‍ ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രാഖ്യാപിച്ചു.

തിരുവനന്തപുരം, കോഴിക്കോട്, വയനാട് (വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരെ)

കൊല്ലം (വെള്ളി, ഞായര്‍)

പത്തനംതിട്ട (വെള്ളി, ശനി)

ആലപ്പുഴ (ശനി, ഞായര്‍)

കോട്ടയം (ശനി, ഞായര്‍)

എറണാകുളം (വെള്ളി, ഞായര്‍)

തൃശ്ശൂര്‍ (വെള്ളി)

പാലക്കാട് (വെള്ളി), മലപ്പുറം (ഞായര്‍)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (11 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (28 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (40 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

Malayali Vartha Recommends