Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അയ്യപ്പാ ശരണം പൊന്നയ്യപ്പാ ശരണം കുമ്മനം വരണേ ശരണം പൊന്നയ്യപ്പാ... ആറന്മുള സമരം വിജയിപ്പിച്ച അയ്യപ്പസേവസംഘം നേതാവ് കൂടിയായ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് വേണ്ടിയും ശരണം വിളി മുഴങ്ങുന്നു; ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം തിരിച്ചുവരുമെന്ന് സൂചന; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കളം നിറയാന്‍ കുമ്മനം

04 OCTOBER 2018 10:14 AM IST
മലയാളി വാര്‍ത്ത

അയ്യപ്പ സേവാ സംഘത്തിന്റെ തലമുതിര്‍ന്ന നേതാവാണ് സാക്ഷാല്‍ കുമ്മനം രാജശേഖരന്‍. അയ്യപ്പന് ഒരാപത്തു വന്നപ്പോള്‍ കുമ്മനം രാജശേഖരന്‍ ഉണ്ടായിരുന്നെങ്കില്‍ കേരളം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഹിന്ദുക്കളെക്കാളുപരി എല്ലാവരും ആഗ്രഹിക്കുന്നതാണ് കുമ്മനത്തിന്റെ തിരിച്ചു വരവ്. കോടതി വിധിയെ മാനിക്കുമ്പോള്‍ തന്നെ ഇന്ന് അമ്പലമെങ്കില്‍ നാളെ പള്ളിയാകാമെന്ന വികാരമാണ് എവിടേയും വരുന്നത്. ഈ സമയത്താണ് നല്ലൊരു നേതാവായ കുമ്മനത്തിനായി ശരണം വിളി മുഴങ്ങുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തുറന്ന് പറഞ്ഞതോടെയാണ് കുമ്മനത്തിനായി മുറവിളി ഉണ്ടായത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരേ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പുനഃപരിശോധനാഹര്‍ജി നല്‍കില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിശ്വാസികളുടെ വികാരം കണക്കിലെടുത്ത്, പുനഃപരിശോധനാഹര്‍ജി നല്‍കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആദ്യനിലപാട്. എന്നാല്‍, വിധി നടപ്പാക്കുന്നതു സംബന്ധിച്ച് കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പത്മകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്നലത്തെ പത്രസമ്മേളനത്തില്‍ പത്മകുമാറിനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്ത മുഖ്യമന്ത്രി, കോടതിവിധി നടപ്പാക്കുകതന്നെ ചെയ്യുമെന്നു വ്യക്തമാക്കി. 

വിധി നടപ്പാക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീരുമാനിച്ചതോടെ നിലയ്ക്കല്‍ മോഡല്‍ സമരത്തിനാണു തയാറെടുക്കുന്നത്. ആവശ്യമെങ്കില്‍, മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവയ്പ്പിച്ച് കുമ്മനം രാജശേഖരനെ സമരനായകനാക്കാനും നീക്കമുണ്ട്. ആറന്‍മുള സമരം, നിലയ്ക്കല്‍ പ്രക്ഷോഭം നയിച്ചവരില്‍ പ്രധാനി കുമ്മനമാണ്. ബി.ജെ.പി. നേതാക്കളായ കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല എന്നിവരെയും പ്രക്ഷോഭത്തില്‍ മുന്നില്‍നിര്‍ത്തും. ആര്‍.എസ്.എസിന്റെ പങ്ക് അണിയറയിലാകും. സുപ്രീം കോടതി വിധിക്കെതിരേ ഹര്‍ത്താല്‍ പ്രഖ്യാപിച്ചശേഷം പിന്‍വാങ്ങേണ്ടിവന്ന ശിവസേനയേയും ഒപ്പംകൂട്ടാന്‍ നീക്കമാരംഭിച്ചു. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനങ്ങളിലൂടെ വിധിക്കെതിരേ പ്രചാരണം നടത്തും. പന്തളം, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പിന്തുണയും തേടും. വിധിയില്‍ പ്രതിഷേധമുള്ള എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ശ്രമിക്കും. 

വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സംസ്ഥാനവ്യാപകമായി ശക്തമായപ്രക്ഷോഭം നടത്താന്‍ സംഘപരിവാറും തീരുമാനിച്ചു. ആദ്യം വിധിയെ സ്വാഗതം ചെയ്ത ആര്‍.എസ്.എസ്. നേതൃത്വം പിന്നീടു നിലപാട് മാറ്റിയിരുന്നു. വിധിക്കെതിരേ, വിശ്വാസികള്‍ സ്വമേധയാ തെരുവിലിറങ്ങുകയും ചെയ്തതോടെയാണ് അപകടം മണത്ത സംഘപരിവാറും ബി.ജെ.പിയും പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരിക്കുമെന്നു മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. അതെല്ലാം പരിശോധിച്ചാണു സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ചത്. പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടില്ല. ബോര്‍ഡ് പ്രസിഡന്റിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. വിധി വന്നശേഷം താന്‍തന്നെ ഉന്നതതലയോഗം വിളിച്ചിരുന്നു. വിധി നടപ്പാക്കാന്‍ എല്ലാ സൗകര്യവും ഒരുക്കുന്നതിനെക്കുറിച്ചു സംസാരിച്ചിട്ട്, പുറത്തിറങ്ങി മറിച്ചൊരഭിപ്രായം പ്രകടിപ്പിച്ചാല്‍ സര്‍ക്കാരും സംശയനിഴലിലാകും. സ്ത്രീകള്‍ക്കു ശബരിമലയില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. മറ്റൊരു നിയമം വരുന്നതുവരെ അതാണു നിയമം. അതു പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ബി.ജെ.പിയുടെ നിലപാട് എന്താണെന്നറിയില്ല. ആര്‍.എസ്.എസ്. സ്ത്രീപ്രവേശനം വേണമെന്ന നിലപാടാണു സ്വീകരിച്ചിരുന്നത്. അമ്പലത്തിലേക്കു പോകാന്‍ തയാറായി ആരെങ്കില്‍ വന്നാല്‍ തടയാനാകുമോ? ശബരിമലയില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെ കൂടുതല്‍ വനിതാ പോലീസിനെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറും വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണു തീരുമാനം. സ്ത്രീകള്‍ക്കായി നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും പ്രത്യേകസൗകര്യമൊരുക്കും. നിലയ്ക്കലിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍നിന്നു 150 കോടി രൂപ വാങ്ങാന്‍ ധാരണാപത്രം ഒപ്പുവച്ചു. 25 കോടി രൂപ ചെലവില്‍ പമ്പയില്‍ പുതിയ പാലം നിര്‍മിക്കും. മകരവിളക്കിനുശേഷം നിര്‍മാണമാരംഭിക്കും. ഹില്‍ ടോപ്പില്‍നിന്നു പമ്പാഗണപതി ക്ഷേത്രത്തിലേക്കാണു പാലം. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ ഒരുക്കിയെന്നു ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ആരാഞ്ഞിരുന്നു.

ഇതേത്തുടര്‍ന്നാണു പുനഃപരിശോധനാഹര്‍ജി വേണ്ടെന്നുവച്ചത്. വിശ്വാസികളായ സ്ത്രീകള്‍ക്കു ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് അറിവുണ്ടാകും. സുപ്രീം കോടതി വിധിയെക്കുറിച്ചു ബോര്‍ഡ് നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലേ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യം തീരുമാനിക്കൂവെന്നാണു താന്‍ നേരത്തേ പറഞ്ഞതെന്നും പത്മകുമാര്‍ വിശദീകരിച്ചു. 

വിധിക്കെതിരായ വികാരം തിരിച്ചറിഞ്ഞ കോണ്‍ഗ്രസും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമാണു സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരേ കടുത്തപ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയത്. വിധിക്കെതിരേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായതോടെ ശബരിമല വിഷയം ദേശീയശ്രദ്ധയാകര്‍ഷിച്ചു. സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (12 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (29 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (41 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

Malayali Vartha Recommends