Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും

26 JUNE 2026 08:53 PM IST
മലയാളി വാര്‍ത്ത

വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകുന്നു. ഉപഭോക്താവ് 5 ദിവസം കഴിഞ്ഞാല്‍ വീണ്ടും ബുക്ക് ചെയ്യണം. നേരത്തേ ഇത് ഒരാഴ്ച ആയിരുന്നു. ജീവനക്കാര്‍ അവധിയോ അസുഖം കാരണമോ ഏതെങ്കിലും ഭാഗത്തെ വിതരണം വൈകിയാല്‍ പലര്‍ക്കും സിലിണ്ടര്‍ കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് ആരോപണം. അതുപോലെ ഒരു സിലിണ്ടര്‍ ലഭിച്ച് അടുത്തത് ബുക്ക് ചെയ്യാനുള്ള ഇടവേളയിലെ നിയന്ത്രണവും തുടരുകയാണ്.

ഒരു മാസമായി കാര്യമായ നിയന്ത്രണമില്ലാത്ത വിധത്തില്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നെന്നും ഇപ്പോള്‍ രേഖാമൂലം അറിയിപ്പു വന്നതേയുള്ളൂവെന്നും ഏജന്‍സികള്‍ പറയുന്നു. അതേസമയം സിലിണ്ടര്‍ ക്ഷാമം തീര്‍ന്നെങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പത്തെ അപേക്ഷിച്ച് 75% വില അധികമായി ഇപ്പോള്‍ നല്‍കുന്നതിനാല്‍ ഭക്ഷണ വിതരണ മേഖലയില്‍ പ്രതിസന്ധി തുടരുകയാണെന്ന് ഹോട്ടലുടമകളും പറയുന്നു. ഭക്ഷണസാധനങ്ങളുടെ വില കുറയാത്തതിനാല്‍ ഉപഭോക്താക്കള്‍ക്കും നേട്ടമാകില്ല.

വാണിജ്യ സിലിണ്ടറുകള്‍ നിശ്ചിത ശതമാനം മാത്രമേ നല്‍കാവൂവെന്ന നിയന്ത്രണം ഏതാണ്ട് പൂര്‍ണമായും നീങ്ങിയിട്ട് ഒരു മാസത്തോളമായെന്നാണ് വിവരം. ഒടിപി നിബന്ധനയിലും കടുംപിടിത്തം നീങ്ങിയിരുന്നു. ഇതോടെ ആവശ്യക്കാര്‍ക്കെല്ലാം സിലിണ്ടര്‍ നല്‍കാനായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക അറിയിപ്പ് വന്നതോടെ കടലാസിലും ആശ്വാസം വന്നു എന്നു മാത്രം.

വാണിജ്യ സിലിണ്ടര്‍ ക്ഷാമം കാരണം ജില്ലയില്‍ 30% ഹോട്ടലുകള്‍ പൂട്ടിപ്പോയിരുന്നുവെന്നു ഹോട്ടലുടമകള്‍ പറയുന്നു. പാചകവാതകത്തിന് ബദല്‍ സംവിധാനങ്ങളായി ആധുനിക അടുപ്പുകളും മറ്റും വ്യാപകമാകുകയും ചെയ്തു. സിലിണ്ടര്‍ വിതരണത്തില്‍ ഇളവ് വന്നതനുസരിച്ച് പൂട്ടിപ്പോയ സ്ഥാപനങ്ങള്‍ പലതും തുറന്നു തുടങ്ങി. വോട്ട് ചെയ്യാന്‍ നാട്ടില്‍ പോയ ഇതര സംസ്ഥാന തൊഴിലാളികളും എത്തിയതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ പുനരാരംഭിച്ചു. വാണിജ്യ സിലിണ്ടര്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഒടിപി ഉപയോഗിച്ച് സിലിണ്ടര്‍ ലഭിക്കൂവെന്ന സ്ഥിതി താല്‍ക്കാലിക തട്ടുകടകളെയും മറ്റും ബാധിച്ചിരുന്നു. ഇതെല്ലാം നിലവില്‍ ഒഴിവായി. സ്വകാര്യ കമ്പനികളുടെ സിലിണ്ടറിന് 4000 മുതല്‍ 6000 രൂപ വരെ നല്‍കേണ്ടിയിരുന്ന സ്ഥിതിയും ഇപ്പോള്‍ മാറിയെന്ന് ഹോട്ടലുടമകള്‍ പറയുന്നു. അതേസമയം സംഘര്‍ഷത്തിന് മുന്‍പത്തെ അവസ്ഥയിലേക്ക് സിലിണ്ടറിന്റെ വിലയും കുറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (14 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (23 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (30 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (41 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (57 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends