ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷ്‌കുമാറിന് ജാമ്യം കിട്ടാൻ പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ് ആരോപണം . ജാമ്യം നൽകരുതെന്ന് പൊലീസ് റിപ്പോർട്ടുണ്ടായിന്നു. എന്നാൽ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി അപേക്ഷയെ കോടതിയിൽ എതിർത്തില്ല. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ഇനിയും കസ്റ്റഡി ആവശ്യമില്ലെന്നും നിലപാടെടുത്തു. തുടർന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറ ജാമ്യം അനുവദിച്ചത്. എൽ.ഡി.എഫ് സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറാണ് ഗീനാകുമാരി. ഈ വിഷയത്തിൽ സാമൂഹിക നിരീക്ഷകൻ രാജേന്ദ്രൻ പന്തളം മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് . വീഡിയോ കാണാം;-
https://www.facebook.com/Malayalivartha






















