വർഷങ്ങൾ നീണ്ട പ്രണയം... ആറ് വർഷത്തിന് മുൻപ് എതിർപ്പുകളെല്ലാം അവഗണിച്ച് വ്യത്യസ്‌ത മത വിഭാഗത്തില്‍പെട്ട ഇരുവരും വിവാഹം ചെയ്തു... പക്ഷെ പിന്നെ സംഭവിച്ചത്...

വ്യത്യസ്‌ത മത വിഭാഗത്തില്‍പെട്ട ഇരുവരും ആറ് വര്‍ഷം മുന്‍പ് പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് മൃതുദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആറ് വര്‍ഷം മുന്‍പാണ് സനൂപ് മെറീനയെ വിവാഹം കഴിച്ചത്.
തലപ്പുഴ പുതിയിടം ഡീസൂസ വീട്ടില്‍ ഹെന്‍ട്രിയുടെയും നിഷയുടെയും രണ്ടാമത്തെ മകളാണ് മെറീന. അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളുമുണ്ട് സനൂപ് -മെറീന ദമ്ബതികള്‍ക്ക്. ചില കുടുംബ പ്രശ്‌നങ്ങള്‍ ഇരുവരും തമ്മില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തലപ്പുഴ ഇടിക്കര അമ്ബലക്കൊല്ലി മുട്ടാണിയില്‍ സനൂപിന്റെ ഭാര്യ മെറീന എന്ന അഞ്ചു (24)വാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.
മുറിയില്‍ നിന്നും നിലവിളി കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ മെറീനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു ഉടന്‍ കയര്‍ മുറിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നിഷയെ വീട്ടുകാര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. അതിനു ശേഷം ഇരുവീട്ടുകാരും തമ്മില്‍ പ്രശ്‌നം പറഞ്ഞ് തീര്‍ത്ത് ചൊവ്വാഴ്‌ചയാണ് സനൂപിന്റെ വീട്ടിലേക്ക് വീണ്ടും മെറീനയെ കൂട്ടികൊണ്ട് വന്നത്.
അതിനു ശേഷം ബുധനാഴ്‌ച പുലര്‍ച്ചെരണ്ട് മണിക്കാണ് മെറീനമെയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. തലപ്പുഴ പോലീസ് മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ.ഷാജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് നടത്തി മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി കോഴികോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha






















