പ്രസവവാര്‍ഡില്‍ പര്‍ദ്ദയിട്ട് പോലീസുകാരന്റെ ലീലാവിലാസം... രോഗികളുടെ കൂട്ടിരിപ്പുകാര്‍ ബഹളംവെച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച നൂര്‍ സമീറിനെ പോലീസ് പൊക്കി; ഒളിവിൽ പോയ കൂട്ടുപ്രതിക്ക് പിന്നാലെ പോലീസ്

സെപ്റ്റംബര്‍ 28-നു രാത്രി എട്ടിന് പെരുമ്ബിള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംശയം തോന്നിയ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ബഹളംവെച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച നൂര്‍ സമീറിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി. പോലീസാണെന്നും അന്വേഷണത്തിനു വന്നതാണെന്നും പറഞ്ഞു രക്ഷപ്പെട്ടു. ബിലാലിന്റെ പെട്ടി ഓട്ടോറിക്ഷയിലാണ് ഇയാള്‍ പോയത്. ഒന്നരവര്‍ഷംമുമ്ബ് മുഖ്യമന്ത്രിയുടെ ഗുണ്ടാ സ്‌ക്വാഡ് ചമഞ്ഞ് കഞ്ചാവുകേസിലെ പ്രതിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിലും ഇയാള്‍ ഏറെനാള്‍ സസ്‌പെന്‍ഷനിലായിരുന്നു. എതാനും മാസം മുമ്ബാണ് സര്‍വീസില്‍ തിരിച്ചുകയറിയത്.
സ്വകാര്യ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ പര്‍ദ്ദയിട്ട് കയറിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കസ്റ്റഡിയില്‍ കുളമാവ് പോലീസ് സ്റ്റേഷനിലെ നൂര്‍ സമീറാണ് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലായത്. ഇയാള്‍ കീഴടങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. കൂട്ടുപ്രതിയായ കുമ്മംകല്ല് സ്വദേശി ബിലാല്‍ ഒളിവിലാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ബിലാലിനെ പോലീസ് തിരിച്ചറിയുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഒളിവിലായ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. സുഹൃത്തിനെ കാണാന്‍ പ്രസവവാര്‍ഡില്‍ എത്തിയെന്നാണ് നൂര്‍ സമീര്‍ കൊടുത്തിരിക്കുന്ന മൊഴി. എന്നാല്‍, സുഹൃത്താരാണെന്നു കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha






















