ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകനില്‍ കോണ്‍ഫിഡന്‍സില്ലാത്ത മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയില്ല, പറഞ്ഞ സമയം കഴിഞ്ഞിട്ടും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയില്ല, ബജറ്റ് ആയിരം കോടി പറ്റില്ലെന്ന് നിര്‍മാതാവ് - അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് എം.ടി രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ടു

കരാര്‍ കാലാവധി കഴിഞ്ഞിട്ടും രണ്ടാംമൂഴം നടക്കില്ലെന്ന് ഉറപ്പായത് കൊണ്ട് മാത്രമല്ല എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കിയതെന്ന് സിനിമാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സിനിമ ചെയ്യാമെന്ന് എം.ടിക്ക് ഉറപ്പ് നല്‍കിയെങ്കിലും മോഹന്‍ലാല്‍ ഇതുവരെ സിനിമയ്ക്ക് ഡേറ്റ് നല്‍കിയിട്ടില്ല. അതിനുള്ള കാരണം ഞെട്ടിപ്പിക്കുന്നതാണെന്ന് സിനിമയിലെ ഉന്നതര്‍ പറയുന്നു. പരസ്യചിത്രീകരണ രംഗത്തെ മുടിചൂടാമന്നമായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഡയറക്ടറിലുള്ള കോണ്‍ഫിഡന്‍സ് മോഹന്‍ലാലിന് നഷ്ടപ്പെട്ടു. ഗ്രാഫിക്‌സിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള തിരക്കഥ എക്‌സിക്യൂട്ട് ചെയ്യാന്‍ ശ്രീകുമാര്‍മേനോന്‍ വിയര്‍ക്കുന്നത് കണ്ട മോഹന്‍ലാല്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വഴി സീനിയര്‍ ഡയറക്ടറായ എം.പത്മകുമാറിനെ സെറ്റിലെത്തിക്കുകയായിരുന്നു. അങ്ങനെയാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
അനേക വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് എം.ടി തന്റെ തന്നെ നോവലായ രണ്ടാമൂഴത്തിന്റെ തിരക്കഥ എഴുതിയത്. തന്റെ നിരവധി തിരക്കഥകള്‍ വിഷ്വലൈസ് ചെയ്ത് വിസ്മയിപ്പിച്ച ഹരിഹരന്‍ തന്നെയാവണം ഇത് അഭ്രപാളികളിലെത്തിക്കേണ്ടത് എന്നാണ് എം.ടി ആഗ്രഹിച്ചത്. അതിനിടെയാണ് വ്യവസായി ഷെട്ടിയുമായി, ശ്രീകുമാര്‍ എം.ടിയെ സമീപിച്ച് അഡ്വാന്‍സ് നല്‍കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമ എടുക്കുമെന്നും അറിയിച്ചിരുന്നു. അതനുസരിച്ച് കാരാറൊപ്പിട്ട് എം.ടി സ്‌ക്രിപ്്റ്റ് നല്‍കി. നാല് വര്‍ഷത്തിനുള്ളില്‍ സിനിമ യാഥാര്‍ത്ഥ്യമാക്കണമെന്നായിരുന്നു എം.ടി ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ സിനിമയില്‍ ശ്രീകുമാര്‍ മേനോന്‍ വിയര്‍പ്പൊഴുക്കുന്നത് കണ്ട മോഹന്‍ലാല്‍ രണ്ടാമൂഴത്തിന് ഡേറ്റ് നല്‍കിയില്ലെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.
നിര്‍മ്മാതാവായ ഷെട്ടിയില്‍ നിന്ന് ശ്രീകുമാര്‍മേനോന്‍ വന്‍തുക അഡ്വാന്‍സ് വാങ്ങിയെന്നാണ് സൂചന. എം.ടിക്ക് 70 ലക്ഷം രൂപയാണ് പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞിരുന്നു. അതിനിടെ സ്വന്തംപരസ്യസ്ഥാപനമായ പുഷ് അടച്ച് പൂട്ടിയ ശ്രീകുമാര്‍മേനോന്‍ കോടതിയില്‍ പാപ്പര്‍ഹര്‍ജി നല്‍കി. അതിന് പിന്നില്‍ വലിയസാമ്പത്തിക തട്ടിപ്പാണെന്ന് ആക്ഷേപമുണ്ട്. മലയാളസിനിമാ ഇന്‍ഡസ്ട്രിയിലെ പലരും ഇക്കാര്യം മോഹന്‍ലാലിനെയും എം.ടിയെയും അറിയിച്ചെന്നാണ് വിവരം. ഇംഗ്ലീഷിലും തിരക്കഥ തയ്യാറാക്കിയതിനാല്‍ ആയിരം കോടി രൂപ ബജറ്റാകുമെന്നാണ് ശ്രീകുമാര്‍ മേനോന്‍ നിര്‍മാതാവിനെ ധരിപ്പിച്ചത്. അത്രയും തുക മുടക്കി ഇന്ത്യയില്‍ സിനിമയെടുത്താല്‍ വാണിജ്യവിജയമാകില്ലെന്ന് കോമണ്‍സെന്‍സുള്ള സിനിമാക്കാര്‍ക്ക് അറിയാം. ഇക്കാര്യം ഷെട്ടിയെ പലരും ധരിപ്പിച്ചു. അതോടെ അദ്ദേഹവും പിന്‍മാറിയതായാണ് വിവരം.
മോഹന്‍ലാലും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സംവിധായകന്റെ കസേരയില്‍ നിന്ന് ഹരിഹരന്‍ ഔട്ടാകാന്‍ കാരണം. മമ്മൂട്ടിക്കും രണ്ടാമൂഴം സിനിമയാക്കാന്‍ താതിപര്യമുണ്ടായിരുന്നു. എം ടി താത്പര്യം കാണിച്ചില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. മോഹന്‍ലാലിന്റെ ഏറെ നാളായുള്ള സ്വപ്നമായിരുന്നു രണ്ടാമൂഴത്തിലെ ഭീമന്‍. ഇത്തരത്തില്‍ മോഹന്‍ലാല്‍ സ്വപ്നം കാണുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതില്‍ ഭീമനാണ് ഏറെ മുന്‍ഗണന. ആരുമായും അധികകാലം പിണങ്ങിക്കഴിയാത്ത മോഹന്‍ലാല്‍ ഹരിഹരന്‍ സാറിന്റെ പിണക്കം പരിഹരിച്ച് രണ്ടാമൂഴം അദ്ദേഹത്തെ വെച്ച് സിനിമ ഒരുക്കുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha





















