ലൈംഗിക പീഡന വിവാദത്തില്‍ ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ശശിക്കെതിരായ പാര്‍ട്ടിതല അച്ചടക്ക നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നു തീരുമാനമെടുത്തേക്കും

ലൈംഗിക പീഡന വിവാദത്തില്‍ ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ശശിക്കെതിരായ പാര്‍ട്ടിതല അച്ചടക്ക നടപടിയില്‍ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനം എടുത്തേക്കും. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും അടങ്ങിയ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഇന്നത്തെ നേതൃയോഗം പരിഗണിച്ചേക്കും. നാളെ സംസ്ഥാന സമിതിയും ചേരുന്നുണ്ട്.
ശശിക്കെതിരായ പരാതിക്കൊപ്പം, തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ ആരോപണത്തിലും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചില കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സി.പി.എം നേതൃത്വം അന്തിമതീരുമാനം എടുക്കുക. പാലക്കാട് ജില്ലാ ഘടകത്തിലെ രൂക്ഷമായ ശീതസമരത്തിന്റെ തുടര്‍ച്ചയായി വിവാദത്തെ വിലയിരുത്തുന്നവരുണ്ട്. ജില്ലയിലെ പാര്‍ട്ടിയില്‍ നിന്നുതന്നെ ശശിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കത്തുകള്‍ സംസ്ഥാന നേതൃത്വത്തിന് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനം ജില്ലയിലെ പാര്‍ട്ടിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം.
ശബരിമല സ്ത്രീപ്രവേശന വിവാദത്തില്‍ ഇടതുമുന്നണിയും സി.പി.എം സ്വന്തം നിലയ്ക്കും പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ചര്‍ച്ചകളും ഇന്നും നാളെയുമായുള്ള സെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങളിലുണ്ടാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അടവ് നയം സംബന്ധിച്ച് ചര്‍ച്ച ചെയ്ത കഴിഞ്ഞ കേന്ദ്രകമ്മിറ്റി തീരുമാനം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.
കേരളത്തിലെ മുന്നണി വിപുലീകരണം ഇതിന്റെ ഭാഗമായി ചര്‍ച്ചയായേക്കാം. മുന്നണിക്ക് പുറത്ത് സഹകരിച്ച് നില്‍ക്കുന്ന ലോക്താന്ത്രിക് ജനതാദള്‍, ഐ.എന്‍.എല്‍ കക്ഷികളെ ഉള്‍പ്പെടുത്തുന്നതില്‍ സി.പി.എമ്മിന് അനുകൂലസമീപനമാണെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha






















