ന്യൂജെൻ സ്റ്റൈലും ആഡംബര കാറും... അന്വേഷണ സംഘത്തെ പോലും ഞെട്ടിച്ച് നിലമ്പൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

മഞ്ചേരി വള്ളുവമ്ബ്രം പാലേക്കോട് വീട്ടില്‍ അന്‍വര്‍ ഷഹാദ് (32), ഉള്ളാട്ടു പറമ്ബില്‍ റിയാസ് ബാബു(26) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡോറിലുള്ള രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. 500 രൂപ നോട്ടുകളായാണ് ഇത്രയും തുക പ്രതികള്‍ കൊണ്ടു വന്നിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്‌ച രാവിലെ എട്ടോടെ നിലമ്ബൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ വെച്ചാണ് ഇവരുടെ വാഹനം പോലീസ് തടയുന്നത്. എടവണ്ണ സ്വദേശിയുടെ മാരുതി റിറ്റ്‌സ് വാഹനം വാടകക്കെടുത്താണ് ഇവര്‍ പണം കൊണ്ടുവന്നിരുന്നത്. ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് ഇവരുടെ പക്കൽ നിന്നും നിലമ്ബൂര്‍ പോലീസ് പിടികൂടിയത്.
ബാംഗ്ലൂരില്‍ നിന്നും കൊണ്ടു വന്ന് മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‌കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായവര്‍ കരിയര്‍മാര്‍ മാത്രമാണെന്നും നേരത്തെയും ഇത്തരത്തില്‍ ഇവര്‍ കുഴല്‍പ്പണമെത്തിച്ചിട്ടുണ്ടെന്നും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍കംടാക്‌സ് വിഭാഗങ്ങള്‍ പണം സംബന്ധിച്ച് തുടരനേ്വഷണം നടത്തി നടപടികള്‍ സ്വീകരിക്കു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha






















