Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ശബരിമല പ്രതിഷേധത്തില്‍ മറ്റൊരു നിര്‍ണായക നീക്കം... പരമ്പരാഗതം മുറുകെ പിടിക്കാന്‍ ശബരിമല നട അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തന്ത്രിമാരുടേയും കൊട്ടാരത്തിന്റേയും നീക്കം; സ്ത്രീകള്‍ നിരന്തരം കയറി ആചാരം ലംഘിക്കപ്പെട്ടാല്‍ എന്നും ശുദ്ധിക്രിയ അസാധ്യം; ചെകുത്താനും കടലിനും ഇടയിലായി ശബരിമല

12 OCTOBER 2018 09:32 AM IST
മലയാളി വാര്‍ത്ത

ശബരിമല പ്രതിഷേധത്തില്‍ മറ്റൊരു നിര്‍ണായക നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.സുപ്രീം കോടതി വിധിപ്രകാരം, യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ ശബരിമല നട അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ താഴമണ്‍ തന്ത്രികുടുംബവും പന്തളം കൊട്ടാരവും ആലോചിക്കുന്നു. ആചാരം ലംഘിക്കപ്പെട്ടാല്‍ തുടര്‍ച്ചയായി പുണ്യാഹം തളിച്ചു ശുദ്ധിവരുത്തേണ്ടിവരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാകും നടപടി. ഇക്കാര്യത്തില്‍ തന്ത്രിയുടേതാണ് അന്തിമതീരുമാനം.

നിലവിലുള്ള ആചാരത്തിനു വിരുദ്ധമായി, പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ എല്ലാ ദിവസവും ശുദ്ധിക്രിയ വേണ്ടിവരുമെന്നാണു തന്ത്രിമാരുടെ നിലപാട്. യുവതികള്‍ കയറിയാല്‍ സന്നിധാനം അശുദ്ധമാകുമെന്നു തന്ത്രിസമാജവും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ എല്ലാദിവസവും പുണ്യാഹശുദ്ധി നടത്തുക അപ്രായോഗികമാണ്. അതു പുണ്യാഹത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും.

ആചാരം ലംഘിച്ചു സ്ത്രീകളെത്തിയാല്‍ അനിശ്ചിതകാലത്തേക്കു നടയടയ്ക്കുന്ന കാര്യം ആലോചിക്കുമെന്നു പന്തളം കൊട്ടാരം പ്രതിനിധി കേരളവര്‍മരാജ പറഞ്ഞു. കൊട്ടാരം ഭരണസമിതിയുടെ പ്രസിഡന്റ് ശശികുമാരവര്‍മയും ജനറല്‍ സെക്രട്ടറി നാരായണവര്‍മയുമാണ്. കഴിഞ്ഞ ഏഴിനു ചേര്‍ന്ന ഭരണസമിതി ആചാരസംരക്ഷണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാനാകും ആദ്യശ്രമം. അടുത്തഘട്ടത്തിലേ നട അടച്ചിടുന്ന കാര്യം ആലോചിക്കൂവെന്നു കേരളവര്‍മരാജ പറഞ്ഞു. തന്ത്രിമാരാണ് അക്കാര്യം തീരുമാനിക്കേണ്ടത്. 

ശബരിമലയില്‍ കഴിഞ്ഞ ജൂണ്‍ജൂലൈയില്‍ ദേവപ്രശ്‌നം നടത്തിയിരുന്നു. സന്നിധാനത്തും പന്തളം കൊട്ടാരത്തിലും ദോഷമകറ്റാനുള്ള പൂജകള്‍ അതില്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്, കൊട്ടാരത്തില്‍ മൃത്യുഞ്ജയഹോമം ഉള്‍പ്പെടെയുള്ള പൂജകള്‍ നടത്തി. എന്നാല്‍, ശബരിമലയിലെ ദോഷപരിഹാരത്തിനുള്ള പല ക്രിയകളും ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കിയില്ലെന്നു കേരളവര്‍മ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്തി സിപിഐഎം  (1 hour ago)

വിശ്വാസികളുടെ വികാരത്തെ തകര്‍ത്ത സര്‍ക്കാരാണിത് :ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യാനെന്ന് രമേശ് ചെന്നിത്തല  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി  (1 hour ago)

മരണം മുന്നില്‍ കണ്ട അനുഭവം ആരാധകരോട് പങ്കിട്ട് കാര്‍ത്തിക് സൂര്യ  (2 hours ago)

ക്‌ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (2 hours ago)

സംസ്ഥാനത്ത് 312 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍;4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്  (2 hours ago)

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19 -ന് !!  (4 hours ago)

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക  (4 hours ago)

ജനങ്ങൾ സൂക്ഷിക്കുക  (4 hours ago)

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ  (4 hours ago)

പച്ച ഇറച്ചിയില്‍ വടിവാള്‍ കയറും, സുധാകരന്റെ വീട് വളഞ്ഞ് CPM ഗുണ്ടകള്‍ ! പോലീസ് കാവല്‍ ഏര്‍പ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ​ഗ്യാസ് സിലിണ്ടര്‍ മോഷണം  (5 hours ago)

ഭാര്യയെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍  (5 hours ago)

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കാനാകില്ലെന്ന് സുപ്രീംകോടതി  (5 hours ago)

അപൂര്‍വ രോഗികളെയും അവരുടെ കുടുംബങ്ങളെയും പൊതു ആരോഗ്യ സംവിധാനത്തിനുള്ളില്‍ കൂടുതല്‍ പിന്തുണയ്ക്കുന്നതിനുള്ള നിര്‍ണായക മുന്നേറ്റം; കേരള സര്‍ക്കാര്‍ KARE പോര്‍ട്ടല്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

Malayali Vartha Recommends