ഭാര്യയുടെ അവിഹിതത്തിൽ വില്ലനായി എത്തിയത് ഭർത്താവ് തന്നെ... വർഷങ്ങളായുള്ള പ്രണയം തകർക്കാൻ ഭാര്യയെ തടങ്കലിലാക്കിയപ്പോൾ കാമുകൻ കോടതിയിലേക്ക്; ഒടുക്കം വീട്ടിൽ പോലീസ് എത്തിയപ്പോൾ കാര്യങ്ങൾ കയ്യിന്ന് പോയി... അധ്യാപികയുടെ കൊലപാതകം ഹെല്‍ത്ത് ഇന്‍സ്‌പക്‌ടറായ ഭര്‍ത്താവ് അറസ്‌റ്റില്‍

വീട്ടിനുള്ളില്‍ അധ്യാപികയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി സംഭവത്തില്‍ ഒളിവിലായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പക്‌ടറായ ഭര്‍ത്താവ് ആഷ്‌ലി സോളമ(45)നെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് കടപുഴയില്‍നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍.പി. സ്‌കൂളിലെ അധ്യാപികയായ രാജഗിരി അനിതാ ഭവനില്‍ അനിതാ സ്‌റ്റീഫനെ(39)യാണ് കഴിഞ്ഞ ചൊവ്വാഴ്‌ച വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവശേഷം ഒളിവില്‍പ്പോയ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറായ ഭര്‍ത്താവ് ആഷ്‌ലിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ബസുടമയായ കൊല്ലം ചവറ സ്വദേശി അശോകപ്പണിക്കരുമായുള്ള അനിതയുടെ അവിഹിതബന്ധം ആഷ്‌ലി ചോദ്യംചെയ്‌തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. ചിരവകൊണ്ട് തലയ്‌ക്കടിച്ചശേഷം മരിച്ചെന്ന് ഉറപ്പാക്കാനായി ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു പ്രതി പോലീസിനോടു സമ്മതിച്ചു. അനിതയും അശോകപ്പണിക്കരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു.
ആഷ്‌ലി ഇതിനെ പലതവണ ചോദ്യംചെയ്യുകയും വഴക്കിടുകയും ചെയ്‌തു. അതിനിടെ, വനിതാ സുഹൃത്തായ അനിതയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കയാണെന്നു കാട്ടി അശോകപ്പണിക്കര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തില്‍, അനിത കൊല്ലപ്പെട്ടതിന്റെ തലേദിവസം പോലീസ് വീട്ടിലെത്തി അനിതയുടെ മൊഴി രേഖപ്പെടുത്തി.
സുഹൃത്തായ അശോകപ്പണിക്കരെ കാണാന്‍ അനുവദിക്കാതെ ഭര്‍ത്താവ് വീട്ടുതടങ്കലില്‍ വച്ചിരിക്കയാണെന്ന് അനിത പോലീസിനു മൊഴി നല്‍കി. ഇതേത്തുടര്‍ന്നു ഭര്‍ത്താവുമായുണ്ടായ വാക്കേറ്റമാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha





















