ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന പുരുഷനെ കാടിനുള്ളില്‍ പോയി ശല്യപ്പെടുത്തുന്നത് ശരിയാണോ? രാഹുല്‍ ഈശ്വറിന്റെ വിവാദ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

ശബരിമല വിഷയത്തില്‍ ഏറ്റവും ശ്രദ്ധേയമായയാളാണ് രാഹുല്‍ ഈശ്വര്‍. തന്ത്രി കുടുംബത്തിലെ അംഗമെന്ന നിലയിലും പ്രാസംഗികനെന്ന നിലയിലും ശ്രദ്ധേയനാണ്. അതേസമയം രാഹുലിന്റെ പല പ്രസ്ഥാവനകളും വിവാദമാണ്. ഇപ്പോള്‍ വലിയ വിവാദത്തില്‍ പെട്ടിരിക്കുന്നത് രാഹുലിന്റെ തപസിളക്കല്‍
ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളില്‍ പോയി ശല്യപ്പെടുത്തുന്നതു ശരിയാണോ ? ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രക്ഷോഭങ്ങള്‍ പന്തലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും രൂക്ഷ സ്ത്രീ വിവേചന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുയാണ് രാഹുല്‍ ഈശ്വര്‍. സ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിക്കുന്നതരത്തിലുള്ള ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തുന്ന ചോദ്യം ഇങ്ങനെ :
ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളില്‍ പോയി ശല്യപ്പെടുത്തുന്നതു ശരിയാണോ എന്നും വിശ്വാസത്തിന്റെ കപട മുഖംമൂടി അണിഞ്ഞ് ആചാരലംഘനം നടത്താനെത്തുന്ന സ്ത്രീകളെ സ്വീകരിക്കണം എന്നാണോ ? എന്ന് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ചോദിച്ച രാഹുല്‍ താന്‍ നടത്തുന്നത് ഇടതുപക്ഷത്തിനെതിരായ നീക്കമല്ലെന്നും വ്യക്തമാക്കി .
ഇപ്പോള്‍ ഈ പരാമര്‍ശത്തിനെതിരായി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇതിനെതിരായി സ്ത്രീകള്‍ എന്താ ഒരാളുടെ ബ്രഹ്മചര്യത്തെ നശിപ്പിക്കുന്നവരാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ മറു ചോദ്യം ഉയര്‍ന്നിരിക്കുന്നത്. ഇത് സ്ത്രീത്വത്തെ കൊല്ലുന്നതിനു തുല്യമാണെന്നും വിമര്‍ശനം. രാഹുല്‍ ഈശ്വറിന്റെ ഈ ലൈംഗീക ചുവയുള്ള വാക്കുകള്‍ അനുവദിക്കാനാകില്ലെന്നും ഇത് മാതൃ രാജ്യത്തിന്റെ അന്തസത്തയെ തന്നെ ഖനിപ്പിക്കുന്നതാണെന്നു ഒന്നാണെന്നും ആരോപണം ഉയര്‍ന്നുവരുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























