ശബരിമല വിഷയം കേരളം കത്തിക്കേണ്ട... സർക്കാർ നിലപാട് കേരളമാകെ വിശദീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുനേതാക്കളും കൂട്ടത്തോടെ രംഗത്ത്

അഞ്ചുലക്ഷത്തോളം ഭക്ത ജനങ്ങളെ ഉള്ക്കൊള്ളിച്ച്കൊണ്ടുള്ള ലോങ്ങ് മാർച്ചിൽ തിരുവന്തപുരത്ത് നിന്നുംതന്നെ പ്രശ്നം പരിഹരിക്കാൻ ഇടതുമുന്നണിയുടെ അടിയന്തിര യോഗത്തിൽ തീരുമാനമായി.
ഇടത് മുന്നണിയുടെ അടിയന്തിര യോഗത്തിൽ തീരുമാനമായി. ശബരിമല വിഷയത്തിൽ വിശ്വാസികളെ കയ്യിലെടുത്ത് കളിക്കുന്ന ചില രാഷ്ട്രീയ കളികൾ ഇടതുമുന്നണി ചെറുക്കാനാണ് ശ്രമം.
വിശ്വാസികൾക്ക് സർക്കാർ എതിരായിട് നീങ്ങിയിട്ടില്ലെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി 16 ന് തിരുവനന്തപുരത്തും 23 ന് പത്തനംതിട്ടയിലും 24 ന് കൊല്ലത്തും പ്രസംഗിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഈ യോഗങ്ങളിൽ പങ്കെടുക്കും.
ഈ മാസം 30 നു മുൻപ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തും. ഈ ജില്ലാതല യോഗങ്ങൾക്കു പിന്നാലെ പഞ്ചായത്തുതലം വരെ പൊതുയോഗങ്ങൾ നടത്താനും എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചു. സമരക്കാരുമായി ചർച്ചയ്ക്കുള്ള സാധ്യതയുണ്ടെങ്കിൽ അതും മുന്നണി പരിശോധിക്കും. സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ അതു നടപ്പാക്കേണ്ട കടമ സർക്കാരിനുണ്ടെന്നാണു യോഗം വിലയിരുത്തിയത്.
https://www.facebook.com/Malayalivartha





















