35 ശതമാനം ടീനേജ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് സ്വന്തം വീട്ടിനുള്ളില്‍ നന്നായി അറിയുന്നവരാണെന്ന് സര്‍വേ; അപരിചിതരുമായുള്ള പെണ്‍കുട്ടികളുടെ ഇടപെടല്‍ വിലക്കിയിട്ട് യാതൊരു കാര്യവുമില്ലെന്ന് റിപ്പോര്‍ട്ട്; പീഡനത്തിന് ഇരയാകുന്ന അഞ്ച് പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ തങ്ങള്‍ അനുഭവിച്ച പീഡനത്തിന്റെ കഥ പുറത്തു പറയാറില്ല

പെണ്‍മക്കളുള്ള അമ്മമാര്‍ ശ്രദ്ധിക്കുക. രാജ്യത്തെ 35 ശതമാനം ടീനേജ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് സ്വന്തം വീട്ടിനുള്ളില്‍ നന്നായി അറിയുന്നവരാണെന്ന് സര്‍വേ. അതിനാല്‍ അപരിചിതരുമായുള്ള പെണ്‍കുട്ടികളുടെ ഇടപെടല്‍ വിലക്കിയിട്ട് യാതൊരു കാര്യവുമില്ലെന്ന് സര്‍വേയില്‍ പറയുന്നു.
കേരളത്തില്‍ വീട്ടില്‍ വരുന്ന ബന്ധുക്കളെ അതിരു കടന്ന് വിശ്വസിക്കുകയും ഗേറ്റിന് പുറത്തെത്തുന്ന അപരിചി തരെ ഭയപ്പെടുകയും ചെയ്യുന്ന വീട്ടമ്മമാരാണ് ഏറെയും. ഏറെ പരിചയമുള്ള ചെറുപ്പക്കാരെ സ്വന്തമെന്ന് കരുതി വിശ്വസിക്കുന്നവരാണ് കേരളത്തില്‍ ചതിക്കപ്പെടുന്നത്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ജന്റര്‍ ഇക്വിറ്റി ആന്റ് ഹെല്‍ത്ത് സയറക്ടര്‍ ഡോ അനിതാ രാജ് നടത്തിയ സര്‍വേയിലാണ് ഞ്ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മുംബയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റസീസുമായി ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
ലൈംഗിക പീഡനത്തിന് ഇരയാകുന്ന അഞ്ച് പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ തങ്ങള്‍ അനുഭവിച്ച പീഡനത്തിന്റെ കഥ പുറത്തു പറയാറില്ലെന്നും സര്‍വേയില്‍ കണ്ടെത്തി. ഇതിനര്‍ത്ഥം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലൈംഗിക പീഡന കേസുകളുടെ കണക്കുകള്‍ ശരിയല്ല എന്നതാണ്. 0. 1ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് പീഡനവിവരം പോലീസിനെ അറിയിക്കുന്നത്.
15 49 പ്രായത്തിനിടയില്‍ രാജ്യത്ത് 14 ലക്ഷം സ്ത്രീകള്‍ വിവാഹേതര ലൈംഗിക താത്പര്യങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. ഇതില്‍ 42 ശതമാനം പേര്‍ ആരോടും ഒന്നും മിണ്ടിയിട്ടില്ല. ഇതില്‍ 1.9 ശതമാനം മാത്രമാണ് പോലീസിന് വിവരം കൈമാറിയത്.
വീട്ടിനുള്ളില്‍ ലൈംഗികപീഡനത്തിന് ഇരയാക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും തന്നെയാണെന്ന സര്‍വേ കണ്ടെത്തി. അപരിചിതര്‍ ബലാല്‍സംഗം ചെയ്യുന്ന സംഭവങ്ങള്‍ തീരെ കുറവാണെന്നും സര്‍വേയില്‍ കണ്ടെത്തി. ഇതില്‍ 24 ശതമാനം കൂട്ടുകാരോ കുടുംബസുഹ്യത്തുക്കളോ ആയിരിക്കും. അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ഇരകളാണ് തങ്ങളെ പീഡിപ്പിച്ചത് അപരിചിതരാണെന്ന് പറഞ്ഞത് .
വീട്ടില്‍ നിന്നും ലൈംഗിക പീഡനം ഉണ്ടാകാതിരിക്കാനുള്ള വഴികളാണ് മാതാപിതാക്കള്‍ തേടേണ്ടതെന്ന് സര്‍വേയില്‍ പറയുന്നു. ഇല്ലെങ്കില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോള്‍ മാത്രമായിരിക്കും വിവരം വീട്ടുകാര്‍ അറിയുക. വീട്ടിലെ െ്രെഡവര്‍മാര്‍ ഉള്‍പ്പെടെ നന്നായി അറിയുന്നവരെയും ശ്രദ്ധിക്കണം. ട്യൂഷന്‍ അധ്യാപകരും മോശക്കാരല്ലെന്ന് അടുത്ത കാലത്ത് അരങ്ങേറിയ ചില സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മീറ്റ് ടു വിവാദങ്ങള്‍ കത്തിപടരുന്നതിനിടയിലാണ് സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗ സ്ഥലങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കൊപ്പം വീട്ടിലെ പീഡനങ്ങളും അങ്ങനെ ചര്‍ച്ചയാവുന്നു.
"
https://www.facebook.com/Malayalivartha





















