136 യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ മതിലില്‍ ഇടിച്ചു; അപകടത്തില്‍പ്പെട്ടത് തൃശിനാപ്പള്ളിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനം

വിമാനം പറന്നുയര്‍ന്നപ്പോള്‍ വലിയ ശബ്ദവും ഉലച്ചിലും. ഞെട്ടിപ്പോയ് യാത്രക്കാര്‍. തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ഇന്ത്യ എക്‌സ്പ്രസാണ് വിമാനം മതിലില്‍ ഇടിച്ചത്. തൃശിനാപ്പള്ളിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനമാണ് പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ ഇടിച്ചത്. 136 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ താഴ്ഭാഗത്തിന് കേടുപാടുണ്ടായി. എന്നാല്‍ ഇത് സര്‍വീസ് നടത്തുന്നതിന് തടസമാകില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിമാനം കൂടുതല്‍ പരിശോധനക്കായി മുംബൈ വിമാനത്താവളത്തിലേക്ക് തിരിച്ചു.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ഇവരെ ദുബൈയിലെത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിഷേന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം കഴിയുന്നതുവരെ ജോലിയില്‍ നിന്ന് പൈലറ്റിനെയും കോ പൈലറ്റിനെയും മാറ്റി നിര്‍ത്തുമെന്നും ഡി.ജി.സി.എ അറിയിച്ചു.
https://www.facebook.com/Malayalivartha





















