ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു പട്ടിയുടെ പോലും പിന്തുണയില്ലാത്തവരാണ് വിഷയത്തില്‍ ബഹളം വെക്കുന്നതെന്നുീ സമരക്കാരില്‍ നാലുപേരുടെ പിന്തുണ ഉള്ളത് എന്‍എസ്എസ്സിന് മാത്രമാണെ'ന്ന് ജി സുധാകരന്‍ തുറന്നടിച്ചു. രാജകൊട്ടാരത്തില്‍ ഉള്ളവരെ നാട്ടുകാര്‍ കാണുന്നത്
ഇതുപോലുള്ള അവസരത്തില്‍ മാത്രമാണ്. കോണ്‍ഗ്രെസ്സുകാര്‍ രാജ വാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച എസ്എന്‍ഡിപി യുടെ നിലപാട് നല്ലതിനാണെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, സുപ്രീംകോടതി വിധി യഥാര്‍ത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. ബിജെപി സമരത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോങ് മാര്‍ച്ച് പഴയ രഥ യാത്രയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ആടിനെ പേപ്പട്ടിയാക്കാന്‍ ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
L
https://www.facebook.com/Malayalivartha
























