ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തം; പന്തളം വലിയ കോയിക്കൽ ക്ഷേതത്തിൽ എത്തിയ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി എന്നിവരെ ബിജെപി പ്രവർത്തകർ ഉപരോധിച്ചു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തം. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്. പന്തളം വലിയ കോയിക്കൽ ക്ഷേതത്തിൽ എത്തിയ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി എന്നിവരെ ബിജെപി പ്രവർത്തകർ ഉപരോധിച്ചു. ദേവസ്വം ബോർഡ് ഓഫീസിൽ എത്തിയ ഉദ്യോഗസ്ഥരെ പ്രവർത്തകർ പൂട്ടിയിട്ടു. പോലീസ് എത്തി ബലപ്രയോഗത്തിലൂടെയാണ് പ്രവർത്തകരെ മോചിപ്പിച്ചത്. സംഘർഷത്തിൽ രണ്ടു ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻഡിയെക്ക് പിന്നാലെയാണ് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തളം മണികണ്ഠൻ ആൽത്തറയിൽ നിന്നും തിരുവനതപുരത്തേക്ക് ലോങ്ങ് മാർച്ച് ആരംഭിച്ചത്. ക്ഷേത്രങ്ങളുടെ കാര്യങ്ങളിൽ കോടതി ഇടപെടേണ്ടതില്ലെന്ന് മാർച്ച് ഉൽഘാടനം ചെയ്ത സ്വാതി ബാലിക സരസ്വതി ആവശ്യപ്പെട്ടു. എന്നാൽ സംഘപരിവാർ സംഘടനകൾ സങ്കുചിത മനോഭാവത്തോടുകൂടിയാണ് ലോങ്ങ് മാർച്ചിൽ പങ്കെടുക്കാത്തതെന്ന് ലോങ്ങ് മാർച്ച് സംഘാടകർ പറഞ്ഞു. തിരുവനതപുരത്ത് എഎസ്പി നേതാവ് പ്രവീൺ തൊഗാഡിയ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
https://www.facebook.com/Malayalivartha





















