ശബരിമല വിധിയില്‍ രൂക്ഷ വിമര്‍ശനവുമായി താഴമണ്‍ തന്ത്രി കണ്ഠര് മോഹനര്

ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് സുപ്രീം കോടതി വിധി. അതു നടപ്പിലാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ധൃതിപിടിച്ചുള്ളതെന്ന് താഴമണ്‍ തന്ത്രി കണ്ഠര് മോഹനര്. ശബരിമല ശ്രീ അയ്യപ്പ ധര്‍മ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശ്വാസ സംരക്ഷണ ഉപവാസ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രയാര്‍ ഗോപാലകൃഷ്ണന്‍, അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, ബിഷപ് റവ. തോമസ് സാമുവല്‍, ഇമാം സലിം സഖാഫി, ഉസ്താദ് സജ്ജാദ് റബാനി, ജോസഫ് എം.പുതുശേരി, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ആദിവാസി ഊരുമൂപ്പന്‍ ബി.കെ.നാരായണന്‍, കെ.ആര്‍.പ്രതാപചന്ദ്രവര്‍മ, അയര്‍ക്കുന്നം രാമന്‍നായര്‍, രാജേഷ് ചാത്തങ്കരി, ജയകുമാര്‍ വള്ളംകുളം, കെ.പി.രഘുകുമാര്‍, പ്രസാദ് പാട്ടത്തില്‍, രാജീവ്, സന്ദീപ് തോമസ്, ഹരികൃഷ്ണന്‍, പി.എസ്.മുരളീധരന്‍നായര്‍, എ.സലിം, വര്‍ഗീസ് മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
"
https://www.facebook.com/Malayalivartha





















