Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്ന പ്രവീണ്‍ തൊഗാഡിയ ശബരിമല രക്ഷാമാര്‍ച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് എത്തുന്നു, വിവാദ ഹിന്ദുനേതാവ് സ്വാധി പ്രാചിയും എത്തുമെന്നറിയുന്നു, അങ്ങനെയെങ്കില്‍ കേരളം ഞായറാഴ്ച മുള്‍മുനയിലാകും

12 OCTOBER 2018 02:04 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ ശബരിമല രക്ഷാ മാര്‍ച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് 14ന് തലസ്ഥാനത്തെത്തും. ഇന്നലെ പന്തളത്ത് നിന്ന് അഞ്ച് ലക്ഷം ഭക്തരുമായാണ് അഖില ഹിന്ദു പരിഷത്ത് ശബരിമല രക്ഷായാത്ര തിരുവനന്തപുരത്തേക്ക് ആരംഭിച്ചത്. ഒരു സംഘടനയുടെയും ബാനര്‍ ഇല്ലാതെ ആബാലവൃദ്ധം അയ്യപ്പ ഭക്തന്മാരെയും പങ്കെടുപ്പിച്ചാണ് ശബരിമല രക്ഷാ മാര്‍ച്ച് എന്ന പേരില്‍ നാമജപ ഘോഷയാത്ര നടത്തുന്നത്. വിശ്വഹിന്ദു പരിഷത്തുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് തൊഗാഡിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ആരംഭിച്ചത്. ഇദ്ദേഹവുമായി ഏറെ അടുപ്പമുള്ള മലയാളിയായ പ്രതീഷ് വിശ്വനാഥിന് ഏറെ അടുപ്പമാണുള്ളത്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പൊള്ളത്തരം തുറന്ന് കാട്ടാന്‍ തൊഗാഡിയയെ കൊണ്ടുവരുന്നത് പ്രതീഷാണ്. 

വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ വര്‍ക്കിങ് പ്രസിഡണ്ടാണ് പ്രവീണ്‍ തൊഗാഡിയ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കും വരെ സെക്രട്ടറിയേറ്റ് നടയില്‍ സമരം തുടരുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് കൂടിയായ പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. ഞായറാഴ്ച നൂറുകണക്കിന് അമ്മമാരും സഹോദരിമാരും സെക്രട്ടേറിയറ്റ് നടയിലെത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി ബാലിക സരസ്വതി മാര്‍ച്ചില്‍ പങ്കാളിയായിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെ സ്വാധി പ്രാചിയും അടുത്ത ദിവസങ്ങളില്‍ എത്തിച്ചേരുമെന്ന് അറിയുന്നു. രാജ്യത്ത് നിന്ന് മുസ്്‌ലിംകളെ തുടച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നയിക്കുന്നയാളാണ് സ്വാധി പ്രാചി.

അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഹെല്‍പ് ലൈനിന്റെയും നേതാവായ പ്രതീഷ് വിശ്വനാഥന്‍ ലോങ് മാര്‍ച്ചിന്റെ പ്രധാന സംഘാടകരിലൊരാളാണ്. അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്തേ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. ശബരിമലയില്‍ യുവതീ പ്രവേശനം നടപ്പാക്കണമെന്ന് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി നടപടിയിലും അത് നടപ്പാക്കാനൊരുങ്ങുന്ന കേരള സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെയും എന്‍എസ്എസ്സിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിനും ഇവര്‍ പിന്തുണ നല്‍കുന്നുണ്ട്. ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും ഏറെക്കാലമായി അകന്ന് കഴിയുകയാണ് തൊഗാഡിയ. മോദി തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഏതാനും മാസം മുമ്പ് തൊഗാഡിയ ആരോപിച്ചിരുന്നു. 

മാറാട് കലാപത്തെ തുടര്‍ന്ന് കോഴിക്കോടെത്തിയ പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസംഗം വിവാദമായിരുന്നു. തുടര്‍ന്ന് കേസ് എടുത്തിരുന്നു. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കുമ്മനം രാജശേഖരന്റെ അപേക്ഷയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസും പിന്‍വലിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (58 minutes ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (1 hour ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (1 hour ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (1 hour ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (2 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (3 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (3 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (5 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (5 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (5 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (6 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (6 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (7 hours ago)

Malayali Vartha Recommends