സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ് , മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ സേവനദാതാക്കള്‍ക്കും നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്കും പ്രശ്‌നമുണ്ടാകും

ലോകത്തെമ്പാടും ഇന്റര്‍നെറ്റ് സേവനം അടുത്ത 48 മണിക്കൂറിനുള്ളില്‍ ഭാഗികമായി തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്. ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നെറ്റ്‌വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്ന് റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടുന്നതിനും ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനും ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റുകയാണ് . ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഒഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) ആണിത് ചെയ്യുന്നത്.
മാറ്റത്തിനു തയാറാകാത്ത ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെയും ഉപയോക്താക്കള്‍ക്ക് പ്രശ്‌നമുണ്ടായേക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സി.ആര്‍.എ) മുന്നറിയിപ്പു നല്‍കി. സുരക്ഷിതവും സ്ഥിരവുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ആഗോള ഇന്റര്‍നെറ്റ് സംവിധാനം ഷട്ട് ഡൗണ്‍ ചെയ്‌തേ മതിയാകുവെന്നും സി.ആര്‍.എ വ്യക്തമാക്കി. രണ്ടാഴ്ച മുമ്പും സമാനമായ മുന്നറിയിപ്പുണ്ടായിരുന്നു. മുമ്പ് കടലിനടിയിലൂടെ പോകുന്ന കേബിള്‍ മുറിഞ്ഞത് കാരണം ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























