Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

എന്നും പുണ്യാഹം തെളിക്കുന്നത് ശുദ്ധികർമ്മത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തും ...അശുദ്ധമാകുന്നതിനേക്കാൾ ഭേദം അടച്ചിടുന്നത്

12 OCTOBER 2018 05:14 PM IST
മലയാളി വാര്‍ത്ത
പ്രായഭേദമെന്യേ സ്ത്രീകൾ ദർശനത്തിനെത്തിയാൽ എന്നും പുണ്യാഹം തെളിച്ചു ശുദ്ധിക്രിയ ചെയ്യേണ്ടിവരും . ഇത് പുണ്യാഹത്തിന്റെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തും. യുവതികള്‍ കയറിയാല്‍ സന്നിധാനം അശുദ്ധമാകുമെന്നു തന്ത്രിസമാജവും ചൂണ്ടിക്കാട്ടുന്നു.ഇക്കാര്യത്തില്‍ തന്ത്രിയുടേതാണ് അന്തിമതീരുമാനം. യുവതികൾ ദർശനത്തിനു എത്തുമെന്നുണ്ടെങ്കിൽ ശബരിമല നട  അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് താഴമൺ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ആലോചിക്കുന്നത്.  ആചാരങ്ങളുടെ കാര്യത്തില്‍ പരമാധികാരി തന്ത്രി കുടുംബം ആയതിനാല്‍ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാല്‍ ഉടന്‍ പുണ്യാഹത്തിന്റെ പേരില്‍ നട അടക്കും.  പുണ്യാഹ ശുദ്ധീകരണത്തിന് ഒരുപാട് സമയ നഷ്ട്ടവും ഉണ്ടാകും. അങ്ങിനെയെങ്കിൽ മാലയിട്ട എല്ലാവര്‍ക്കും അയ്യപ്പ ദര്‍ശനം ലഭിക്കാൻ ഇടയില്ല .  നിലവിലുള്ള ആചാരത്തിനു വിരുദ്ധമായി, പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ എല്ലാ ദിവസവും ശുദ്ധിക്രിയ വേണ്ടിവരുമെന്നാണു തന്ത്രിമാരുടെ നിലപാട്. അത് അസാധ്യമായ കാര്യം  ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ ബോധ്യപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ശബരിമലയിലെ ആചാരങ്ങള്‍ നടന്നുപോകണമെങ്കില്‍ അതിന് തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും പിന്തുണ വേണ്ടിവരും. അതുകൊണ്ടു തന്നെ തങ്ങളെ പരിഗണിക്കാതെ കാര്യങ്ങള്‍ മുന്നോട്ടു നീക്കിയാല്‍ അതിനെ ചെറുക്കാനാണ് ഇവരുടെ തീരുമാനം ശബരിമലയില്‍ കഴിഞ്ഞ ജൂണ്‍-ജൂലൈയില്‍ ദേവപ്രശ്നം നടത്തിയിരുന്നു. സന്നിധാനത്തും പന്തളം കൊട്ടാരത്തിലും ദോഷമകറ്റാനുള്ള പൂജകള്‍ അതില്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്, കൊട്ടാരത്തില്‍ മൃത്യുഞ്ജയഹോമം ഉള്‍പ്പെടെയുള്ള പൂജകള്‍ നടത്തി. എന്നാല്‍, ശബരിമലയിലെ ദോഷപരിഹാരത്തിനുള്ള പല ക്രിയകളും ദേവസ്വം ബോര്‍ഡ് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.        മുൻ മേൽശാന്തിമാരും യുവതീ പ്രവേശനത്തിന് എതിരാണ്.  പന്തളം കൊട്ടാരവും തന്ത്രിയും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നൽകണമെന്നാണ്  മുന്‍ മേല്‍ശാന്തിമാരുടെ നിലപാട് ഇപ്പോത്തെ നിലയില്‍ തര്‍ക്കങ്ങള്‍ നീണ്ടുപോയാല്‍ അയ്യപ്പദര്‍ശനം ഇത്തവണ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കും. എന്നാൽ ഇടയ്ക്കിടെ പുണ്യാഹ ശുദ്ധിക്രിയ നടത്തുന്നതിനായി നട  അടക്കുന്നതിനേക്കാൾ നല്ലത്  വിവാദങ്ങൾ അവസാനിക്കുന്നതുവരെ ശബരിമല നട അടച്ചിടുന്നതാണ് നല്ലതെന്നാണ് ഭക്തരുടേയും  അഭിപ്രായം .നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻറെ ശുദ്ധി നഷ്ടപ്പെടുത്തി അയ്യപ്പകോപം വരുത്തിവെക്കാൻ  ഭക്തരും താല്പര്യപ്പെടുന്നില്ല. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (7 minutes ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (23 minutes ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (11 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (11 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (12 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (12 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (13 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (13 hours ago)

Malayali Vartha Recommends