എടിഎം കവര്‍ച്ച; മോഷ്ട്ടാക്കൾ സഞ്ചരിച്ച വാഹനം ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയിൽ

എടിഎം കവര്‍ച്ചാ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. കോട്ടയം രജിസ്ട്രേഷനിലുള്ള kL5AA 4458 എന്ന വാഹനമാണ് കണ്ടെത്തിയിരിക്കുന്നത്. കവര്‍ച്ചാ സംഘം ഈ വാഹനം മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നത്. കവര്‍ച്ചക്കു ശേഷം സംഘം ചാലക്കുടിയിലെത്തി വാഹനം ഉപേക്ഷിച്ചു രക്ഷപെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
പാലിയേക്കര ടോള്‍ വഴി കവര്‍ച്ചക്കാര്‍ കടന്നുപോയിട്ടില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തൃശൂരിലും പരിസരപ്രദേശത്തും തെരച്ചില്‍ ശക്തമാക്കിയത്. വൈകുന്നേരത്തോടെ മോഷ്ടാക്കള്‍ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനം കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്.
https://www.facebook.com/Malayalivartha























