മുൻപ് ശബരിമലയിൽ യുവതികളും നവ ദമ്പതികളും ദർശനത്തിനു എത്തിയിരുന്നു . അന്നൊന്നും ഒരു അയ്യപ്പ കോപവും ഉണ്ടായിട്ടില്ല ;പുതിയ വാദ മുഖങ്ങളും തെളിവുകളുമായി സ്ത്രീ പ്രവേശന അനുകൂലികൾ രംഗത്ത്

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുമ്പോൾ ശബരിമലയിൽ യുവതികൾ പ്രവേശിച്ചിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ. യുവതി പ്രവേശനം നിരോധിച്ചുകൊണ്ടുള്ള 1993ലെ ഹൈക്കോടതി വിധിയുടെ പകർപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
25 വര്‍ഷം മുമ്പ് വരെ ധാരാളം യുവതികളും നവദമ്പതികളും ശബരിമല ക്ഷേത്രത്തില്‍ എത്തിയിരുന്നു എന്ന് അയ്യപ്പ സേവാസംഘം സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ് മൂലം നല്‍കിയിരുന്നു.. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളടക്കമുള്ള നിരവധി ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം യുവതികളും നവദമ്പതികളുമുണ്ടായിരുന്നു. സ്ത്രീ പ്രവേശനം സ്ഥിരീകരിച്ച് ദേവസ്വം ബോര്‍ഡും അയ്യപ്പ സേവാസംഘവും നല്‍കിയ രേഖകളുടെ പകര്‍പ്പിൽ ഇക്കാര്യം വിശദമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ചങ്ങനാശേരി സ്വദേശി എസ് മഹേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയില്‍ സാക്ഷി ഭാഗമായി വിസ്തരിച്ച അന്നത്തെ അയ്യപ്പ സേവാസംഘം സെക്രട്ടറി കെ പി എസ് നായരാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. 60 വര്‍ഷമായി താൻ സ്ഥിരമായി മലചവിട്ടുന്നുണ്ട്. നിരവധി തവണ 10 വയസിനും അമ്പത് വയസിനുമിടയിലുള്ള സ്ത്രീകള്‍ പതിനെട്ടാം പടി ചവിട്ടുന്നതായി കണ്ടിട്ടുണ്ടെന്ന് കെ പി എസ് നായര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
സേവാസംഘം പ്രവര്‍ത്തകര്‍ യുവതികളെ മലചവിട്ടാന്‍ അനുവദിക്കരുതെന്ന് ഡ്യൂട്ടി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ലെന്നും കെ പി എസ് നായരുടെ സത്യവാങ്മൂലത്തിലുണ്ട്. യുവതീ പ്രവേശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ സേവാസംഘം പ്രമേയം പാസാക്കിയിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha























