ആര്‍സിസിയുടെ പുതിയ ഡയറക്ടറായി ഡോ.രേഖ നായരെ നിയമിച്ചു

ആര്‍സിസിക്ക് പുതിയ വനിതമേധാവി . പത്തോളജി വിഭാഗം അഡീഷണല്‍ പ്രൊഫസറും ദേശീയ രക്താര്‍ബുദരോഗ നിര്‍ണയ വിദഗ്ധയുമായ ഡോ. രേഖ നായരെയാണ് ഡയറക്ടറായി നിയമിച്ചത് .
നിലവിലെ ഡയറക്ടര്‍ പോള്‍ സെബാസ്റ്റന്‍ വിരമിച്ച ഒഴിവിലേക്കാണ് രേഖയെ നിയമിച്ചത് . ആര്‍സിസിയുടെ നാലമത്തെ ഡയറക്ടറും, ആദ്യ വനിതാ ഡയറക്ടറുമാണ് രേഖാ നായര്‍ .രാജ്യത്തെ പ്രമുഖ ക്യാന്‍സര്‍ വിദഗ്ദര്‍ ഉലഞപ്പെട്ട സെര്‍ച്ച് കമ്മറ്റിയാണ് അഭിമുഖത്തിലൂടെ ഡോ.രേഖയെ കണ്ടെത്തിയത്.
രക്താര്‍ബുദ നിര്‍ണയത്തിലും സ്തനാര്‍ബുദ നിര്‍ണയത്തിലും പുതിയ വെളിച്ചം പകര്‍ന്ന മൈക്രോ ആര്‍.എന്‍.എ.യുടെ കണ്ടുപിടിത്തത്തിന് 2016ല്‍ ദേശീയ അന്തര്‍ദേശീയ പേറ്റന്‍ഡ് ലഭിച്ചിട്ടുണ്ട്. നിലവില്‍ ഐ.സി.എം. ആറിന്‍റെ തക്താര്‍ബുദ നിര്‍ണയ ടാസ്‌ക് ഫോഴ്‌സ് അംഗമാണ്.
https://www.facebook.com/Malayalivartha























