തിരുവനന്തപുരത്ത് വിജയാഹ്ലാദ പ്രകടനത്തിനിടെ ബോംബേറ്; അപ്രതീക്ഷിത ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്; പിന്നിൽ കോണ്‍ഗ്രസെന്ന് എല്‍ഡിഎഫ് ആരോപണം

തിരഞ്ഞെടുപ്പിൽ വിജയിച്ച ആഹ്ളാദ പ്രകടനത്തിനിടെ ബോംബേറ്. തിരുവനന്തപുരം മീൻമുട്ടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എല്‍ ഡി എഫ് സ്ഥാനാർത്ഥി ആർ പുഷ്പന് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പാലുവള്ളി ജംഗ്ഷനില്‍ വച്ച് വൈകിട്ട് 7.30 ഓടെയാണ് ബോംബേറ് ഉണ്ടായത്.
അതേസമയം കോണ്‍ഗ്രസ് മെമ്പർ സിഗ്നിയുടെ നേതൃത്വത്തിലാണ് ബോംബ് എറിഞ്ഞതെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. സoഭവത്തില്‍ ഒരു പൊലീസുകാരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























