Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

ഭക്തരെ തമ്മിലടിപ്പിക്കാന്‍ സി പി എം സൈബര്‍പട

13 OCTOBER 2018 08:47 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശനത്തിനെതിരേ നടക്കുന്ന നാമജപഘോഷയാത്രകളെ സവര്‍ണസമരമായി ചിത്രീകരിച്ച് സി.പി.എമ്മിന്റെ സൈബര്‍ ആക്രമണം.ശബരിമല പന്തളം രാജകുടുംബത്തിന്റെ കുടുംബ സ്വത്തല്ല എന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സാമൂഹികമാധ്യമങ്ങളിലൂടെ െസെബര്‍ പോരാളികള്‍ കൊട്ടിഘോഷിക്കുകയാണ്

സവര്‍ണ ആധിപത്യമാണ് ശബരിമലയില്‍ നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മതത്തിലെ ഇതര ജാതിക്കാരെ അണിനിരത്തി സ്ത്രീപ്രവേശന സമരം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് ആക്ഷേപം.സി.പി.എമ്മില്‍ ഇതിനെതിരേ രണ്ടഭിപ്രായമുണ്ടെങ്കിലും ബി.ജെ.പി, ആര്‍.എസ്.എസ്. മുന്നേറ്റത്തിന് തടയിടാന്‍ ജാതിവ്യവസ്ഥ ഒരിക്കല്‍ കൂടി ആയുധമാക്കുന്നതാണു പുതിയതന്ത്രം.എന്‍.എസ്.എസിന്റെ ആഹ്വാനപ്രകാരം നടക്കുന്ന നാമജപഘോഷയാത്ര ഉന്നതകുല ജാതിക്കാര്‍ നടത്തുന്ന സമരമെന്ന് ആക്ഷേപിച്ച് ഈഴവ,പുലയ വിഭാഗങ്ങളെ തങ്ങളുടെ കൊടിക്കീഴില്‍ അണിനിരത്താനാണു ശ്രമം. ഇതിലൂടെ ബി.ഡി.ജെ.എസിനെ ദുര്‍ബലമാക്കാമെന്നും സി.പി.എം. കണക്കുകൂട്ടുന്നു.

സ്ത്രീപ്രവേശനം അടിയന്തരമായി നടത്തണമെന്ന് കെ.പി.എം.എസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമാണെന്ന സൂചനയുണ്ട്.കഴിഞ്ഞദിവസം പത്തനംതിട്ട ചെറുകോലില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു വയോധിക ജാതിപ്പേര് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചു. ജാതീയമായ അധിക്ഷേപത്തിന് വ്യാപകമായ പ്രചാരണമാണ്‌ െസെബര്‍പ്പട നല്‍കിയത്. ഇതേത്തുടര്‍ന്നു സ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. എന്നാല്‍,മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്ന അധിക്ഷേപ വാക്കുകള്‍ക്ക് പിന്നില്‍ ഇതേ സെല്‍ തന്നെയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന െവെസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് ആരോപിക്കുന്നു.

ഇവര്‍ സി.പി.എം.അനുഭാവിയാണെന്നും ചൂണ്ടിക്കാട്ടുന്നു.ഇതിനിടെ ശബരിമല സന്നിധാനത്ത് ചെങ്കൊടി പിടിച്ചുനില്‍ക്കുന്ന അയ്യപ്പഭക്തരായ സഖാക്കളുടെ ചിത്രം 'ചെമ്പട'എന്ന പേരില്‍ ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ശബരിമലയില്‍ ചെങ്കൊടി പാറിക്കാമെങ്കില്‍ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാനും അറിയാമെന്നാണ് ഇതിനോടൊപ്പമുള്ള കുറിപ്പ്.സ്ത്രീകളെ ആരും സന്നിധാനത്ത് ക്ഷണിച്ച് വരുത്തില്ലെന്ന സി.പി.എമ്മിന്റെ ആവര്‍ത്തിച്ചുള്ള നിലപാടിന് കടകവിരുദ്ധമാണിതെന്ന വിമര്‍ശനവും ശക്തമാണ്.

ഇംഗ്‌ളണ്ടില്‍ പോയി മെഡിക്കല്‍ ബിരുദം നേടിയ പിന്നാക്ക സമുദായക്കാരനായ ഡോ.പല്‍പ്പുവിനോട് ചെത്താന്‍ പോകാന്‍ പറഞ്ഞ രാജകുടുംബത്തിന്റെ നെഞ്ചില്‍ ചവിട്ടിയാണ് ഈഴവ സമുദായക്കാരനായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ െസെബര്‍ പോരാളികള്‍ പ്രധാനമായും ആയുധമാക്കിയിട്ടുള്ളത്.ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട് ചീരപ്പന്‍ചിറ കുടുംബത്തിന്റെയും ആദിവാസികളുടെയും അവകാശങ്ങള്‍ എടുത്തു കളഞ്ഞപ്പോള്‍ ഒരു പ്രതിഷേധവും ഹിന്ദുവിന്റെ പേരില്‍ നടന്നില്ലെന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ആയുധമാക്കി.

സുപ്രീം കോടതി വിധിക്കെതിരേ മുന്‍നിരയില്‍ നിന്ന് സമരം ആരംഭിച്ചത് ശബരിമല വനത്തിലെ ആദിവാസികളാണെന്ന് ഹിന്ദു ഐക്യവേദി പറയുന്നു.ശബരിമല അട്ടത്തോട്ടിലെ കാണിമൂപ്പന്റെ നേതൃത്വത്തില്‍ പമ്പാ ഗണപതി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആജ്ഞനേയ ഓഡിറ്റോറിയത്തിലാണ് സമരത്തിന് ആദ്യതിരി പകര്‍ന്നത്.പിന്നീട് പന്തളത്ത് നടന്ന കൂറ്റന്‍ റാലിയില്‍ തലപ്പാറമലയിലെ വില്ലാളിവീരന്‍ ഊരാളി മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.നിലയ്ക്കലില്‍ നടന്നുവരുന്ന നാമജപ സമരത്തിലും അട്ടത്തോട് ആദിവാസികളും തലപ്പാറമല നിവാസികളും നേതൃത്വം നല്‍കുന്ന വിവരവും വിശ്വഹിന്ദു പരിഷത്ത് എടുത്തുകാട്ടുന്നു.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പിഴവുകൾ പരിശോധിക്കാൻ അവസരം  (4 minutes ago)

ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സാ പദ്ധതി  (15 minutes ago)

തിരുവനന്തപുരം അമ്പലമുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടി, മാർച്ച് 17 വരെ കുടിവെള്ള വിതരണം മുടങ്ങും,  (21 minutes ago)

രണ്ട് എൽ.പി.ജി ചരക്ക് കപ്പലുകൾ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടു.... കപ്പലുകൾക്ക് ഇന്ത്യൻ നാവിക സേനയുടെ അകമ്പടി  (36 minutes ago)

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (7 hours ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (7 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (7 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (8 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (8 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (8 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (9 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (9 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (11 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (11 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (11 hours ago)

Malayali Vartha Recommends