Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ സാധ്യത ; ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ രംഗത്തെത്തിയതോടെ നിയമജ്ഞരുടെ വിലയിരുത്തലുകൾ ഇങ്ങനെ

13 OCTOBER 2018 11:16 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തിൽ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പാസാക്കിയ ഉത്തരവ് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പുനപരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ ഡൽഹിയിലെ നിയമവൃത്തങ്ങളിൽ സംസാരം.

ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ രംഗത്തെത്തിയതോടെയാണ് ഇത്തരമൊരു സംശയം നിയമവൃത്തങ്ങളിൽ ഉരുത്തിരിഞ്ഞിരിക്കുന്നത്.

സുപ്രീം കോടതി വിധി ശരിയായില്ലെന്നാണ് കെ.കെ. വേണുഗോപാൽ പറഞ്ഞത്. സ്വകാര്യ ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു പരാമർശം. കെ.കെ.വേണുഗോപാൽ വെറുതെ സംസാരിക്കുന്ന വ്യക്തിയല്ല. കേന്ദ്ര സർക്കാരിന്റെ കൃത്യമായ മൗനാനുവാദം അദ്ദേഹത്തിന്റെ വാക്കുകളിൽ കാണും. സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്രയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം മാനിക്കാതെയാണ് കോടതി വിധി പറഞ്ഞത്. സ്ത്രീകൾ വലിയ പ്രതിമേധവുമായി ഇറങ്ങുമെന്ന് കോടതി പോലും കരുതികാണില്ല. ശബരി മലയിൽ സ്ത്രീകളെ കയറ്റിയാൽ ദൈവകോപം വരുമെന്ന്സംശയിക്കുന്നവർ കേരളത്തിലുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയം പോലും ദൈവകോപത്തിന്റെ ഫലമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദു മൽഹോത്രയുടെ നിലപാടാണ് ശരിയെന്ന് വേണുഗോപാൽ ആവർത്തിച്ചു.

ദീപക് മിശ്രയുമായി രഞ്ജൻ ഗോഗോയുമായി നല്ല ബന്ധത്തിലല്ല. അതിപ്പോഴും അങ്ങനെ തന്നെയാണ്. ദീപക് മിശ്രയുടെ ഉത്തരവുകളോട് രഞ്ജൻ ഗോഗോയി ഉൾപ്പെടെയുള്ള പല ജഡ്ജിമാർക്കും യോജിപ്പില്ല. ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യനും ജോസഫും ഉൾപ്പെടെ നീതിപീഠത്തിലെ പല ജഡ്ജിമാരും ദീപക് മിശ്രയുടെ ഉത്തരവുകൾക്കെതിരെ പലവട്ടം രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിനും ശബരിമല വിധി ഉചിതമായില്ലെന്ന തോന്നലാണുള്ളത്. അതാണ് അറ്റോണി ജനറലിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്. എൻ എസ് എസും പന്തളം കൊട്ടാരവും ചില അയ്യപ്പ സംഘടനകളും പുനപരിശോധനാ ഹർജികളുമായി കോടതിയിലെത്തിയിട്ടുണ്ട്. ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഉടൻ പരിഗണിക്കണമെന്ന ആവശ്യം മാത്രം കോടതി തള്ളികളഞ്ഞു. ഇതിനകം തന്നെ ശബരിമല വിധി ഡൽഹിയിൽ ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. നിയമവൃത്തങ്ങൾ വിധിയെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. വിധി നിയമവിദ്യാർത്ഥികൾക്കിടയിലും ചർച്ചയായിട്ടുണ്ട്. പുനപരിശോധനാ ഹർജി ഉടൻ പരിഗണിക്കില്ലെന്ന കോടതി ഉത്തരവ് കണ്ടയുടനെ നിയമവ്യത്തങ്ങൾ ചർച്ച ചെയ്തത് ഇതാണ്. അതുകൊണ്ടു തന്നെ വിധി പുനപരിശോധിക്കാനുള്ള സാധ്യത ഏറെയാണ്.

കേരള സർക്കാരും പുന പരിശോധനാ ഹർജിയുടെ സാധ്യതകളാണ് തേടുന്നത്. കോടതി വിധി അനുകൂലമായെങ്കിൽ സർക്കാരിന് എങ്ങനെയെങ്കിലും ഊരാമെന്നാണ് സർക്കാരിന്റെ ചിന്ത.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (29 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (43 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (57 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (14 hours ago)

Malayali Vartha Recommends