Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബോർഡും സർക്കാരും സ്വീകരിക്കുന്ന നിഷേധോത്മക നിലപാടിൽ പ്രതിഷേധിച്ച് ഭക്തജനങ്ങൾ അർച്ചനകളും ഹോമങ്ങളും നടത്താൻ വിസമ്മതിക്കുന്നു; ദേവസ്വം ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

13 OCTOBER 2018 11:30 AM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബോർഡും സർക്കാരും സ്വീകരിക്കുന്ന നിഷേധോത്മക നിലപാടിൽ പ്രതിഷേധിച്ച് ഭക്തജനങ്ങൾ അർച്ചനകളും ഹോമങ്ങളും നടത്താൻ വിസമ്മതിക്കുന്നത് കാരണമാണ് വരുമാനത്തിൽ വൻ ഇടിവ് ഉണ്ടായതെന്ന് ബോർഡിലെ ഉന്നതർ സൂചന നൽകി.

യഥാർത്ഥത്തിൽ ബി ജെ പിയും വിവിധ ഹിന്ദുമത സംഘടനകളുമാണ് ഇത്തരം നീക്കങ്ങൾക്കു പിന്നിലെങ്കിലും ഹിന്ദുമത വിശ്വാസികളായ പ്രത്യേകിച്ച് ഒരു രാഷ്ട്രീയകക്ഷികളോടും കൂറില്ലാത്ത ഭക്തജനങ്ങളും ഇതേ നിലപാട് സ്വീകരിച്ചതോടെയാണ് ബോർഡ് പ്രതിസന്ധിയിലായത്. ബോർഡ് പ്രസിഡന്റ് പതമകുമാർ കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്തിരുന്നു. എന്നാൽ പത്മകുമാറിനെ സർക്കാരിന് വേണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നതോടെ ബോർഡിലുള്ള ഉദ്യോഗസ്ഥർ പോലും അദ്ദേഹത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല. വല്ലാത്തൊരുതരം മാനസിക സംഘർഷമാണ് പ്രസിഡന്റ് അനുദവിക്കുന്നത്.

വരുമാനം കുറയുന്ന വിവരം പ്രസിഡന്റ് ദേവസ്വം മന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. എന്നാൽ ഹിന്ദുക്കൾക്കെതിരായി നിലപാടെടുക്കുന്ന ദേവസ്വം മന്ത്രിക്ക് ഇതൊരു വിഷയമേ അല്ല. വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡിന് കെ എസ് ആർ റ്റി സിയുടെ ഗതിവരും. അത് മാത്രമേ സംഭവിക്കുകയുള്ളു . ക്ഷേത്രങ്ങളിൽ പൂജ മുടങ്ങുന്ന സാഹചര്യം പോലും സംജാതമായി കൂടെന്നില്ല. ശബരിമലയിലെ വരുമാനത്തിന്റെ പിൻ ബലത്തിലാണ് സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളിൽ പൂജ നടക്കുന്നതും ജീവനകാർക്ക് ശമ്പളം നൽകുന്നതും. വരുമാനം മുടങ്ങിയാൽ ശമ്പളം മുടങ്ങും. അതിനാൽ വരുമാനം കുറയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബോർഡ് ജീവതകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെ എസ് ആർറ്റിസിയെ സർക്കാർ സഹായിക്കും. പക്ഷേ ബോർഡിനെ സഹായിക്കില്ല.

ശബരിമല വിഷയത്തിൽ നിലപാട് മയപ്പെടുത്തണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെടുന്നതും തകർച്ച ഭയന്നാണ്. എന്നാൽ ബോർഡിന്റെ നിലപാടിനോട് സർക്കാർ അനുകൂലമായല്ല പ്രതികരിക്കുന്നത്. സർക്കാർ നിലപാട് കടുപ്പിക്കുമ്പോൾ സമ്മർദ്ദത്തിലാകുന്നത് പത്മകുമാറാണ്. ബോർഡിന്റെ അവസാന പ്രസിഡന്റ് എന്ന് അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. എൻ. എസ് എസ് ദേവസ്വം ബോർഡിനോട് സ്വീകരിക്കുന്ന നിലപാടും ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. അതേസമയം സ്വകാര്യ ട്രസ്റ്റുകൾ നടത്തുന്ന അമ്പലങ്ങളിൽ വരുമാനത്തിൽ ഒരു കുറവുമില്ല. ഇതിൽനിന്നും ദേവസ്വം ബോർഡിനോടുള്ള വിരോധം മനസിലാക്കാവുന്നതേയുള്ളു.

ശബരി മലയിൽ ഇക്കുറി വരുമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ ബോർഡിന്റെ പ്രവർത്തനം കൂടുതൽ അവതാളത്തിലാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (15 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (29 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (43 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (51 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (10 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends