കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

ചമ്പക്കുളം വള്ളംകളി നടക്കുന്ന 29 തിങ്കളാഴ്ച കുട്ടനാട്ടില്‍ പ്രാദേശിക അവധി നല്‍കുന്നതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. മുഖ്യമന്ത്രി വിഡി സതീശന്റെ മറുപടി വിഷമം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രിയോട് നേരിട്ട് ഇക്കാര്യം ചോദിക്കും, മുന്നണിയിലും വിഷയം ഉന്നയിക്കും, മുന്നണിക്കകത്ത് തന്നെയുള്ള എംഎല്‍എയാണ് താന്‍. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. അവധി നല്‍കുമെന്നാണ് പ്രതീക്ഷ എന്നും റെജി ചെറിയാന്‍ പറഞ്ഞു.
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29 തിങ്കളാഴ്ച പ്രാദേശിക അവധി വേണമെന്ന് റെജി ചെറിയാന്‍ സഭയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. പരിഗണിക്കാമെന്ന് മറുപടി നല്‍കിയ മുഖ്യമന്ത്രി, കസേരയിലിരുന്ന ശേഷം തൊട്ടടുത്തിരിക്കുന്ന കുഞ്ഞാലിക്കുട്ടിയോട് ഒരു കാരണവശാലും നല്‍കില്ല എന്ന് പറയുന്ന വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും പിന്നാലെ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെജി ചെറിയാന്റെ പ്രതികരണം.
https://www.facebook.com/Malayalivartha





















