ഉണരൂ സഖാക്കളെ ഉണരൂ; ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ലോംഗ് മാര്‍ച്ച് തലസ്ഥാനത്തേയ്ക്കടുക്കുമ്പോള്‍ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് ജനങ്ങളെയും അണികളെയും ബോദ്ധ്യപ്പെടുത്താന്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ ലോംഗ് മാര്‍ച്ച് തലസ്ഥാനത്തേയ്ക്കടുക്കുമ്പോള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കാന്‍ സി.പി.എം. വിശ്വാസത്തെ തീവ്ര വൈകാരിക പ്രശ്‌നമാക്കി ഹൈന്ദവസംഘടനകള്‍ തെരുവ് സമരത്തിലേക്ക് ഇറങ്ങിയതോടെ, സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് ജനങ്ങളെയും അണികളെയും ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി.
ഇതിന്റെ ഭാഗമായി ഞായറാഴ്ച എല്ലാ ജില്ലകളിലും പ്രവര്‍ത്തക യോഗങ്ങള്‍ നടത്തും. ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വരെ ഈ യോഗങ്ങളില്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ റിപ്പോര്‍ട്ടിംഗ് നടത്തും. തിരുവനന്തപുരം ജില്ലയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആയിരിക്കും റിപ്പോര്‍ട്ടിംഗ് നടത്തുന്നത്.
തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം എല്ലാ ജില്ലകളിലും ഏരിയകള്‍ കേന്ദ്രീകരിച്ച് ജനറല്‍ബോഡി യോഗങ്ങള്‍ വിളിക്കും. വര്‍ഗ, ബഹുജന സംഘടനകളെ അണിനിരത്തിയുള്ള വിപുലമായ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും. യോഗങ്ങളുടെയും പ്രചാരണ പരിപാടികളുടെയും കൃത്യമായ രൂപരേഖ സംസ്ഥാനകമ്മിറ്റി തീരുമാനിക്കും.
https://www.facebook.com/Malayalivartha























