തപാല്‍ സേവനം പ്രതിസന്ധിയില്‍... 24 മണിക്കൂറും ലഭിച്ചു കൊണ്ടിരുന്ന ആര്‍എംഎസ് സേവനം ഇനി ഏഴ്-എട്ടു മണിക്കൂര്‍ മാത്രം

കോടികള്‍ മുടക്കി നവീകരിച്ച സോഫ്റ്റ് വെയര്‍ റെയില്‍ തപാല്‍ സര്‍വ്വീസിനെ വളരെ പ്രതിസന്ധിയിലാക്കി.
24 മണിക്കൂറും ലഭിച്ചു കൊണ്ടിരുന്ന ആര്‍.എം.എസ് സേവനം രാജ്യമൊട്ടാകെ ഏഴോ എട്ടോ മണിക്കൂറിലേക്ക് ചുരുങ്ങി. പൊതുതപാല്‍ മേഖലയെയും സമാനവിഷയം ബാധിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ രൂപകല്‍പന ചെയ്ത ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസ് (ടി.സി.എസ്) ഇടപെട്ടാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂ. എന്നാല്‍, ദിവസങ്ങളായിട്ടും അത്തരത്തിലുള്ള ഇടപെടലോ അതിനുള്ള നിര്‍ദേശമോ ഉണ്ടായിട്ടില്ല. ബാന്‍ഡ് വിഡ്ത്ത് കുറഞ്ഞതും വേഗതയില്ലാത്തതുമാണ് പുതിയ സോഫ്റ്റ്‌വെയറിന്റെ പ്രശ്‌നം. ഇതോടെ ആര്‍.എം.എസില്‍ ബുക്കിങ്, ട്രാന്‍സ്മിഷന്‍ എന്നിവ സാരമായി ബാധിക്കപ്പെട്ടു.
തൃശൂര്‍ ആര്‍.എം.എസില്‍ സേവന സമയം ഉച്ചയ്ക്ക് 1.30 മുതല്‍ രാത്രി എട്ടു വരെയാക്കി ചുരുക്കി. അതിന് മുമ്പും ശേഷവുമുള്ള സമയത്ത് വരുന്നവരെ 'സേവനം ലഭ്യമല്ല'എന്ന അറിയിപ്പാണ് വരവേല്‍ക്കുന്നത്. രജിസ്‌ട്രേഷന്‍, പാര്‍സല്‍ എന്നീ സേവനങ്ങളും ബാധിക്കപ്പെട്ടു. ബാന്‍ഡ് വിഡ്ത്ത് മാറ്റണമെന്ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ആര്‍.എം.എസ് ഡിവിഷനുകളില്‍നിന്ന് ആവശ്യം ഉന്നയിച്ചെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. തൃശൂര്‍ ആര്‍.എം.എസില്‍ സെപ്റ്റംബര്‍ 18നാണ് പുതിയ സോഫ്റ്റ്‌വെയര്‍ എത്തിയത്.
രാജ്യത്തെ എല്ലാ ആര്‍.എം.എസിലും ഏതാണ്ട് ഇതേ കാലത്താണ് വന്നത്. തപാല്‍ ഓഫിസുകളില്‍ രണ്ട് മാസം മുമ്പ് സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിച്ചു. അതും ടി.സി.എസിനാണ് കരാര്‍. അവിടെയും ഇത്ര രൂക്ഷമല്ലെങ്കിലും പ്രശ്‌നമുണ്ട്. കാര്യക്ഷമമായ സേവനം ലഭ്യമാവുന്ന ആര്‍.എം.എസിനെ ആശ്രയിച്ച് നടത്തിയിരുന്ന പല സേവനങ്ങളും ഇപ്പോള്‍ ലഭ്യമാകുന്നില്ല.
"
https://www.facebook.com/Malayalivartha


























