രണ്ടു കയ്യും കാലും കെട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവെച്ച് അപ്പന്‍ മകളെ ബലാത്സംഗം ചെയ്ത ശേഷം നാടുവിട്ടു; നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ മുങ്ങിയ പിതാവിനെ രണ്ടു വര്‍ഷത്തിന് ശേഷം പിടികൂടി

ചാവക്കാട് നിന്നാണ് ഞെട്ടിക്കുന്ന പീഡനത്തിന് ശേഷം നാടുവിട്ട മകള്‍ പിടിയിലായത്. മാതാവിന്റെ ഒത്താശയോടെ മകളെ ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും പോലീസ് കേസായപ്പോള്‍ നാട്ടില്‍ നിന്നും മുങ്ങുകയും ചെയ്ത പിതാവ് രണ്ടു വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായത്. ചാവക്കാട് അണ്ടത്തോട് സ്വദേശി ഷാജഹാനെയാണ് പോലീസ് പിടികൂടിയത്. കോയമ്പത്തൂരിലും തിരൂരിലുമായി ഒളിവിലായിരുന്ന ഷാജഹാന്‍ കഴിഞ്ഞ ദിവസമാണ് പിടിയിലായത്.
2016 ല്‍ ഇയാള്‍ക്കെതിരേ പീഡനത്തിന് കേസെടുത്തിരുന്നെങ്കിലും പിടകൂടാന്‍ കഴിഞ്ഞിരുന്നില്ല. 2015 മുതല്‍ 2016 വരെ ഇയാള്‍ 12 വയസ്സുള്ള മകളെ പീഡിപ്പിച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ സ്‌കൂളില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും പിതാവിനെതിരേ കേസെടുക്കുകയുമായിരുന്നു.
അതിക്രൂരമായിട്ടായിരുന്നു ഇയാള്‍ സ്വന്തം മകളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. രണ്ടു കയ്യും കാലും കെട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവെച്ചായിരുന്നു മകളെ ഇംഗിതത്തിന് ഉപയോഗിച്ചിരുന്നത്. വിവരം കുട്ടി മാതാവിനോട് പറഞ്ഞെങ്കിലും അവര്‍ അതിന് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. കുട്ടിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം ഇവര്‍ രഹസ്യമാക്കി വെച്ചു.
തുടര്‍ന്ന് പോലീസ് അമ്മയേയും അറസ്റ്റ് ചെയ്ത ശേഷം കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലാക്കി. പിതാവ് ലഹരിക്കടിമയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. മദ്യവും കഞ്ചാവം പ്രതി പതിവായി ഉപയോഗിക്കുമായിരുന്നു എന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha























