വാഹനം തട്ടിയെന്നാരോപിച്ച് മാധ്യമപ്രവർത്തകൾക്ക് നേരെ യുവാക്കളുടെ ക്രൂര മർദ്ദനം

കൊച്ചിയിൽ വാഹനം തട്ടിയെന്നാരോപിച്ച് മാധ്യമപ്രവർത്തകരെ യുവാക്കൾ മർദ്ദിച്ചതായി പരാതി. മീഡിയ വണ്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാരന്‍, ഡ്രൈവര്‍ ലിന്‍സ്, കൊച്ചി ബ്യൂറോ അഡ്മിന്‍ സജിത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
മാധ്യമപ്രവർത്തകർ ഓടിച്ചിരുന്ന ബൈക്ക് തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമായിരുന്നു ആക്രമണത്തിൽ കലാശിച്ചത്. തുടര്‍ന്ന് ജീവനക്കാരുടെ ബൈക്ക് ഇവര്‍ പിടിച്ചുവാങ്ങി വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കളമശേരി സ്വദേശി വിവേകും കൂട്ടാളിയുമാണ് അക്രമം നടത്തിയതെന്നാണ് ആരോപണം. കൂടുതല്‍ മീഡിയ വണ്‍ ജീവനക്കാര്‍ എത്തിയെങ്കിലും ഇവരെ ഇരുമ്പ് ദണ്ഡ് അടക്കമുള്ളവ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ വിവേകിനേയും സംഘത്തിനേയും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha























