ഹാജര്‍ നില കുറവ്, കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍, 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമടക്കം 134 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമടക്കം 134 ജീവനക്കാരെ അടക്കം പിരിച്ചുവിട്ടിരിക്കുന്നത്. ഹാജര്‍നില കുറഞ്ഞതാണ് കൂട്ടപിരിച്ചുവിടലിന് കാരണം. നേരത്തെ 773 പേരെ ഇതേകാര്യത്തില്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു.
ജോലി സ്ഥിരമായ 304 ഡ്രൈവര്‍മാര്‍ക്കും 459 കണ്ടക്ടര്‍മാര്‍ക്കുമെതിരെയാണ് നേരത്തെ നടപടി സ്വീകരിച്ചിരിക്കുന്നത്. അവധിയില്‍ പ്രവേശിച്ചവരോട് തിരികെയെത്താന്‍ കഴിഞ്ഞ മേയില്‍ കെഎസ്ആര്‍ടിസി അന്ത്യശാസനം നല്‍കിയിരുന്നു. ഇത് അനുസരിക്കാത്തവര്‍ക്കെതിരെയായിരുന്നു നടപടി.
സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന നടപടിയോടെയാണ് സാഹചര്യം ഉണ്ടായതോടെയാണ് തിരിച്ചുവിളിച്ചത്. ആവശ്യപ്പെട്ടാല്‍ തിരികെയെത്താമെന്ന ധാരണയിലാണ് നീണ്ട അവധിയില്‍ പ്രവേശിക്കുന്നത്.
L
https://www.facebook.com/Malayalivartha























