Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ്‌ലറ്റുകള്‍? സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ? പുരുഷന്മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കറയാറുള്ളത്. സ്ത്രീകള്‍ക്ക് അതുപോലെ വേണമെന്ന് കരുതാനാകുമോ?

13 OCTOBER 2018 01:29 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം കത്തുമ്പോള്‍ പ്രതിഷേധവുമായി താരം അനുശ്രീയും രംഗത്തെത്തി. ശബരിമല വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. 

സുപ്രീം കോടതിയുടെ വിധിയെ അംഗീകരിക്കുന്നു. ആ വിധിയെ ബഹുമാനിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്ബലത്തില്‍ കയറ്റുന്നില്ല. മാറ്റി നിര്‍ത്തുന്നു എന്നു പരാതി ലഭിച്ചാല്‍ കോടതി ഇങ്ങനെയേ വിധി പുറപ്പെടുവിക്കാന്‍ സാധ്യയുള്ളുവെന്ന് അനുശ്രീ പറയുന്നു. പ്രമുഖ വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്. 

ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റി നിര്‍ത്തലിന്റെയോ കാര്യമല്ല. മറ്റെല്ലാ അമ്പലങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയില്‍ മാത്രമേ പോകാന്‍ ബാക്കിയുള്ളു എന്ന ചിലരുടെ ആഗ്രഹവുമല്ല ഇതിനു പിന്നില്‍. എന്ത് അരുതെന്ന് പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകു. ശബരിമലയുടെ ഐതിഹ്യവും ആചാരാനുഷ്ഠാനങ്ങളും കണ്ടു വളര്‍ന്ന ആളെന്ന നിലയ്ക്ക് ആ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. അഞ്ചോ ആറോ പ്രാവശ്യം കുട്ടിക്കാലത്ത് പോയി തൊഴുതിട്ടുണ്ട്. എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചത് ഇനി നിനക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞേ പോകാനാവു എന്നാണ്. ഞാനത് അനുസരിക്കുന്നു. എത്രയോ തലമുള പിന്തുടരുന്ന ആചാരം ഞാനും പിന്തുടരുന്നു. വിശ്വാസത്തിന്റെ കണിക മനസിലുള്ള ഒരു സ്ത്രീയും ഈ വിധിയനുസരിച്ച് ശബരിമലയിലേയ്ക്ക്ക പോകില്ല.അനുശ്രീ പറയുന്നു.

എല്ലായിടത്തും സമത്വം വേണം എന്നു നിര്‍ബന്ധം പിടിക്കാനാകുമോ? സദ്ഗുരു ഒരു വിഡിയോയില്‍ പറയുന്നത് പോലെ അങ്ങനെയാണെങ്കില്‍ ആണിനും പെണ്ണിനും എന്തിനാണ് രണ്ട് ടോയ്‌ലറ്റുകള്‍? സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ? പുരുഷന്മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കറയാറുള്ളത്. സ്ത്രീകള്‍ക്ക് അതുപോലെ വേണമെന്ന് കരുതാനാകുമോ? ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാറുണ്ട്. അഭിപ്രായം തുറന്നു പറയാറുമുണ്ട്. അതെല്ലാവര്‍ക്കും ഇഷ്ടപ്പെടണം എന്നും ഇല്ല. സിനിമാ താരമല്ലേ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ കുഴപ്പമാകുമോ എന്ന് ആലോചിക്കാറില്ല. അതുകൊണ്ടാകാം അന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കട്ടന്‍ കാപ്പി കുടിച്ചതിന് അത്രയും വലിയ തുക വാങ്ങിയപ്പോള്‍ പ്രതികരിച്ചത്. വെറുമൊരു കട്ടന്‍ കാപ്പിക്കും പഫ്‌സിനും 670 രൂപ കൊടുക്കേണ്ടി വന്നു.

ഞാനപ്പോള്‍ ആലോചിച്ചത് നമ്മുടെ നാട്ടില്‍ നിന്ന് ഉള്ളതെല്ലാം വിറ്റു പെറുക്കി ഗള്‍ഫില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ വരുന്നവരെക്കുറിച്ചാണ്. വിമാന കയറുന്നതിന് മുന്‍പ് ഏറ്റവും വിലക്കുറവെന്ന് കരുതി ഒരു കട്ടന്‍ ചായ ഓര്‍ഡര്‍ ചെയ്താലോ? അങ്ങനെ ചൂഷണം ചെയ്യേണ്ട കാര്യം ഉണ്ടോ? അതിനൊരു തിരുത്ത് ഉണ്ടാകുമെങ്കില്‍ ഉണ്ടാകട്ടെ എന്നു കരുതുന്നു.

അയ്യോ വേണ്ടേയ്.... എനിക്ക് പറ്റാത്ത ഒരു പണിയും ഞാന്‍ ഏറ്റെടുക്കില്ല. ഇപ്പോഴത്തെ മന്ത്രിമാര്‍ ആരൊക്കെയാണെന്നു ചോദിച്ചാല്‍ പോലും പറയാനറിയില്ല. രാഷ്ട്രീയത്തില്‍ ഞാനൊരു ബിഗ് സീറോയാണ്. സിനിമാ ഇമേജ് വച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട കാര്യം ഇല്ല നമ്മളിങ്ങനെ ജീവിച്ചോളാം.

ഞാനൊരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ല. കഴിഞ്ഞ ശോഭായാത്രയ്ക്ക് ഞാന്‍ ഭാരതാംബയായി വേഷമിട്ടു. ആ ചിത്രം സോഷ്യല്‍ മീഡിയായില്‍ വന്നതോടെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ സംഘിയായി മാറി. ആ വാക്ക് ഞാന്‍ കേട്ടു തുടങ്ങുന്നത് ഈ സംഭവത്തോടെയാണ്. ശോഭായാത്രയില്‍ പങ്കെടുത്താല്‍ ഞാനെങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാവും? വീടിനടുത്താണ് അമ്പലം. കുട്ടിക്കാലം തൊട്ടെ അമ്പലത്തില്‍ പോകാറുണ്ട്. അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുമുണ്ട്.

കുട്ടിക്കാലം തൊട്ടെ ഞാന്‍ ശ്രീകൃഷ്ണ ജയന്തിക്ക് വേഷമിടാറുണ്ട്. ആദ്യം കൃഷ്ണനായിരുന്നു, പിന്നെ രാധയായി, പാര്‍വതിയായി... വളരുന്നതിന് അനുസരിച്ച് വോഷത്തിനും വ്യത്യാസം വന്നു. ഇതിപ്പോള്‍ സിനിമക്കാരിയായതുകൊണ്ട് പെട്ടെന്ന് സംഘിയായി. അല്ലായിരുന്നെങ്കില്‍ ആരും ശ്രദ്ധിക്കില്ലായിരുന്നു. അടുത്ത വര്‍ഷം ഞാന്‍ നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും ശോഭായാത്രയില്‍ വേഷമിടുക തന്നെ ചെയ്യും. യുഎസില്‍ പോയപ്പോള്‍ അവിടെ വച്ചാണ് സഖാവ് എന്ന കവിത കേള്‍ക്കുന്നത്. ആ കവിത വാര്‍ത്തയായാതിനും ഏറെ നാളുകള്‍ക്കു ശേഷം എനിക്കാ വരികള്‍ ഇഷ്ടപ്പെട്ടു. ഞാനത് പാടി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. അതോടെ ഞാന്‍ സഖാവായി. ഒരു കവിത ഇഷ്ടമായി, അതു ചൊല്ലി. അതുകൊണ്ട് എങ്ങനെയാണ് സഖാവാകുന്നത്? എന്റെ വീട്ടുക്കാന്‍ കോണ്‍ഗ്രസുക്കാരാണ്. ആ പാര്‍ട്ടിയുടെ സമ്മേളനത്തിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്.

ഇലക്ഷന്‍ കാലത്ത് ഗണേശിനുവേണ്ടി പ്രചാരണത്തിനിറങ്ങിട്ടുണ്ട്. അദ്ദേഹം വലത്തുപക്ഷത്തിനൊപ്പം നിന്നപ്പോഴും ഞാന്‍ പോയിരുന്നു. ഏതു പാര്‍ട്ടിക്കൊപ്പം നിന്നാലും ഞാന്‍ വോട്ടു ചെയ്യുന്നത് ഗണേശേട്ടനാണ്. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്നതുപോലെ ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. ഇതാണ് എന്റെ രാഷ്ട്രീയം ചിലര്‍ക്ക് ജീവിതത്തില്‍ പ്രത്യേകിച്ച് മറ്റു കാര്യങ്ങളൊന്നും ചെയ്യാനുണ്ടാവില്ല. ഇഷ്ടം പോലെ സമയം. മറ്റു പ്രതിസന്ധികളൊന്നും ഇല്ല. അവര്‍ക്കൊകെ മറ്റുള്ളവര്‍ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്നൊക്കെ കണ്ണും കുര്‍പ്പിച്ച് നോക്കിയിരിക്കാന്‍ ധാരാളം സമയം കിട്ടും . സ്വന്തം ജിവിതം വിജയമാകില്ലെന്ന പിരിമുറുക്കത്തില്‍ ഇരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി ആനന്ദിക്കാം. ഇത്തരം കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാം. അവരെ നമ്മുക്ക് തിരുത്താനാകില്ല. മറന്നു കളയാം. അതേ പറ്റു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (14 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (28 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (42 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (50 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (10 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

Malayali Vartha Recommends