രാജ് ഭവൻ മാർച്ചിൽ പങ്കെടുക്കാത്ത യുവ എം എൽ എ മാർക്കെതിരെ പരസ്യ വിമർശനവുമായി മുല്ലപ്പള്ളി രംഗത്ത്

രാജ് ഭവൻ മാർച്ചിൽ പങ്കെടുക്കാത്ത യുവ എം എൽ എ മാർക്കെതിരെ പരസ്യ വിമർശനവുമായി മുല്ലപ്പള്ളി രംഗത്ത്.കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ആരും പാർട്ടിയെ ക്കാൾ വലുതല്ല. അങ്ങനെ കരുതുന്നവരെ ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആഞ്ഞടിച്ചു .
നാവായിക്കുളം ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതില്‍ എഐസിസി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആത്മാഭിമാനമുള്ള എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒക്ടോബര്‍ 15 ന് നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അതു കൊണ്ടാണ് കേന്ദ്രനേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha


























