എടിഎം കവര്‍ച്ച നടത്തിയത് ഏഴംഗ സംഘമാണെന്ന് കണ്ടത്തൽ; കേരളത്തിന് പുറത്തേക്കും അന്വേഷണം

സംസ്ഥാനത്തെ ഒട്ടാകെ ഞെട്ടിച്ച രണ്ട് എടിഎം കവര്‍ച്ചയുടെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു.എടിഎം കവര്‍ച്ച നടത്തിയത് ഏഴംഗ സംഘമാണെന്ന് കണ്ടത്തൽ. വേഷം മാറി പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
ഹൈസ്‌കൂളിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.അതേസമയം പ്രതികള്‍ കേരളം വിട്ടിരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത് . വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
നേരത്തെ പോലീസ് നായ ചാലക്കൂടി സ്കൂൾ പരിസരത്തേക്ക് കയറിയ ശേഷം ഓട്ടോ സ്റ്റാൻഡ് വരെ ഓടിയാണ് നിന്നത്. ഇതിനോട് ചേർന്നു നിൽക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. പ്രതികള്‍ തമ്മില്‍ സംഘട്ടനം നടന്നിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഇവർ വാഹനം ഉപേക്ഷിച്ചശേഷം മതില്‍ചാടി കടന്ന് രക്ഷപ്പെട്ടതാകുമെന്നാണ് പോലീസ് നിഗമനം.ആദ്യം മോഷണശ്രമം നടന്ന കോട്ടയം വെമ്പള്ളി മുതല്‍ ചാലക്കുടി വരെയുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha


























