ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി സാധാരണ ഒരുക്കങ്ങള്‍ മാത്രം, നവംബര്‍ 15 ന് മുമ്പ് മണ്ഡല മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കും

ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി സാധാരണ ഒരുക്കങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു. ശബരിമല അവലോകന യോഗത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്താണ് യോഗം നടന്നത്. മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രിയും, വനം മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പുതുതായി സ്ത്രീകള്‍ക്ക് ശുചിമുറികള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം നടക്കും. നവംബര്‍ 15 ന് മുമ്പ് മണ്ഡല മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കും. സന്നിധാനത്ത് കൂടുതലായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന പ്രവണതകള്‍ കുറയ്ക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
പമ്പയില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണല്‍ നീക്കം ചെയ്യുന്നതിന് വനംവകുപ്പിന്റെ സ്ഥലം അനുവദിച്ച് നല്‍കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha


























