ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്എസ്‌എസിന്റെ ആസുത്രിത നീക്കം; ആര്‍എസ്‌എസ് നേതാവ് പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദ സന്ദേശം ദേവസ്വം മന്ത്രി പുറത്തുവിട്ടു

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്എസ്‌എസിന്റെ ആസുത്രിത ശ്രമം നടക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലാപത്തിന് ശബരിമലയിലേക്ക് എത്താന്‍ ആര്‍എസ്‌എസ് നേതാവ് പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദ സന്ദേശവും മന്ത്രി പുറത്തുവിട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ശബരിമലയിലും പരിസരങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ യുവതികളെ തടയാന്‍ പോകുന്നവര്‍ കൂട്ടമായി പോകരുതെന്നും സംശയം തോന്നാതിരിക്കാന്‍ ഇരുമുടി കെട്ടും മാലയും കരുതണമെന്നുമാണ് ആര്‍എസ്‌എസ് നേതാവിന്‍റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ആരോടാണ് യുദ്ധം ചെയ്യുന്നതെന്ന് ചോദിച്ച മന്ത്രി ഇനിയെങ്കിലും അക്രമങ്ങളില്‍ നിന്ന് ആര്‍എസ്‌എസ് പിന്‍വാങ്ങണമെന്ന് അഭ്യര്‍ഥിച്ചു. ഭക്തരെ മുന്‍നിര്‍ത്തി ബിജെപിയും ആര്‍എസ്‌എസും രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണം. അക്രമം തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























