Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്

25 JUNE 2026 05:47 PM IST
മലയാളി വാര്‍ത്ത

അല്ലയോ 'അടര്‍ക്കളത്തിലെ' യോദ്ധാവേ, വലിയ ഉപദേശങ്ങളും ക്ലാസുകളുമായി ഇറങ്ങും മുന്‍പ് സ്വന്തം സംസാരരീതി ഒന്ന് കണ്ണാടിയില്‍ നോക്കി പരിശോധിക്കുന്നത് നന്നായിരിക്കും. നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുടെ ഉഷ ഹസീന. 1988ല്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍ ആണ് തനിക്ക് ഉഷ എന്ന പേര് നല്‍കുന്നതെന്നും അല്ലാതെ മറ്റൊരു മതത്തില്‍പെട്ട ആളെ വിവാഹം കഴിക്കാന്‍ താന്‍ പേരില്‍ യാതൊരു മാറ്റവും നടത്തിയിട്ടില്ലെന്നും ഉഷ പറയുന്നു.

ഉഷയുടെ വാക്കുകള്‍:

അല്ലയോ 'അടര്‍ക്കളത്തിലെ' യോദ്ധാവേ, വലിയ ഉപദേശങ്ങളും ക്ലാസുകളുമായി ഇറങ്ങും മുന്‍പ് സ്വന്തം സംസാരരീതി ഒന്ന് കണ്ണാടിയില്‍ നോക്കി പരിശോധിക്കുന്നത് നന്നായിരിക്കും. വിയോജിക്കുന്നവരെയെല്ലാം കണ്ടപാടെ 'ജിഹാദി' എന്ന് വിളിച്ച് മുദ്രകുത്താന്‍ താങ്കള്‍ക്ക് കിട്ടിയ ആ ലൈസന്‍സ് എവിടുന്നാണെന്ന് അദ്ഭുതം തോന്നുന്നു. വായ തുറന്നാല്‍ വര്‍ഗീയ വിഷം മാത്രം തുപ്പുന്ന താങ്കള്‍ മറ്റുള്ളവര്‍ക്ക് നന്മയും മര്യാദയും പഠിപ്പിക്കാന്‍ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെയാണ്.

മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കാന്‍ കാട്ടുന്ന ഈ ആവേശം, സ്വന്തം വാക്കുകളിലെ ആ അഹങ്കാരവും കയ്പ്പും ഒന്ന് കുറയ്ക്കാന്‍ കാണിച്ചിരുന്നെങ്കില്‍ അത് എത്ര നന്നായേനെ! അന്യന്റെ മേല്‍ വിഷം വാരി എറിയുന്നതിന് മുന്‍പ്, സ്വന്തം സംസാരത്തിലെ ഈ നിലവാരത്തകര്‍ച്ചയെങ്കിലും ഒന്ന് ബോധ്യപ്പെട്ടാല്‍ നന്നായിരുന്നു. 1988ല്‍ ബാലചന്ദ്രമേനോന്‍ സര്‍ മലയാള സിനിമയില്‍ എന്നെ നായികയായി പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം ഇട്ട പേരാണ് ഉഷ.

ഹസീന ഹനീഫ് എന്ന ഞാന്‍ അന്നുമുതല്‍ ഉഷ എന്ന പേരിലാണ് അറിയപ്പെട്ടത്. ബാലചന്ദ്രമേനോന്‍ സര്‍ അദ്ദേഹം പരിചയപ്പെടുത്തുന്ന നായികമാരുടെ എല്ലാം പേരുകള്‍ മാറ്റിയിട്ടുണ്ട്. അല്ലാതെ ഹിന്ദുവിനെ വിവാഹം കഴിക്കാന്‍ വേണ്ടി പേരും മാറ്റിയിട്ടില്ല മതവും മാറിയിട്ടില്ല. പുനര്‍വിവാഹം ചെയ്തപ്പോള്‍ ഹസീന എന്ന പേര് ചേര്‍ത്തിട്ടുമില്ല. ശരിയാണ് ചിലര്‍ക്ക് ഞാന്‍ ഉഷയും ചിലര്‍ക്ക് ഞാന്‍ ഹസീനയും ആണ്.

എന്റെ വീട്ടുകാരും എനിക്ക് അടുപ്പമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും എന്റെ നാട്ടുകാരും ഇപ്പോഴും എന്നെ ഹസീന എന്ന് തന്നെയാണ് വിളിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവുമായി വളരെ സന്തോഷത്തോടും സമാധാനത്തോടും അന്തസ്സോടെയും തന്നെയാണ് ജീവിക്കുന്നത്. അല്ലാതെ എന്റെ ഭര്‍ത്താവ് എന്നെ ഉപദ്രവിക്കുന്നു, എന്നെ സംരക്ഷിക്കുന്നില്ല, ചിലവിന് തരുന്നില്ല എന്നു പറഞ്ഞ് ഞാന്‍ സഹപ്രവര്‍ത്തകരുടെ അടുത്ത് പരാതിയുമായി കരഞ്ഞു പറഞ്ഞിട്ടില്ല. പിരിയുകയാണ് ഇനി ഒറ്റയ്ക്കാണ് ജീവിതം എന്നു പറഞ്ഞു ഞാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്യേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല.

ഇത്തരം ലീലാവിലാസങ്ങള്‍ ഒക്കെ ചെയ്യുന്നത് ആരാണെന്ന് അറിയാമല്ലോ? വലിയ വലിയ തള്ള് തള്ളുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പൊന്നമ്മ ബാബുവിനെയും കെപിഎസി ലളിതയെയും ഭാഗ്യ ലക്ഷ്മിയെയും ഒക്കെ ഒന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും. യോദ്ധാവിന്റെ ഇന്നത്തെ പോസ്റ്റിന് വേണമെങ്കില്‍ ഒരു ഡിഫര്‍മേഷന്‍ ഫയല്‍ ചെയ്യാന്‍ സ്‌കോപ്പ് ഉണ്ട്. പക്ഷേ എന്റെ കയ്യില്‍ കെട്ടിവയ്ക്കാന്‍ ഒരു കോടി രൂപഒന്നും ഇല്ലേ...നമ്മള്‍ പാവപ്പെട്ടവളാണേ... രോദനം ഇനിയും തുടരും എന്നും പിആര്‍ വര്‍ക്ക് ഉണ്ടാവുമെന്നും സൈബര്‍ അറ്റാക്ക് ഉണ്ടാവുമെന്നും മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്... നടക്കട്ടെ...

പിന്നെ, നമ്മള്‍ ചോദിച്ച ആ ശരിയായ കണക്കിന്റെ കാര്യം മറക്കണ്ട. കള്ളക്കണക്കിന്റെ തെളിവുകള്‍ക്ക് മുന്നില്‍ പതറിയോടിയിട്ട്, അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് കയര്‍ക്കുന്ന ആ പതിവ് പരിപാടി ഇവിടെ വേണ്ട. വ്യക്തമായ കണക്ക്പറഞ്ഞ് മറുപടി നല്‍കാന്‍ കാണിക്കാത്ത ഈ അമാന്തം താങ്കളുടെ യഥാര്‍ഥ മുഖം തന്നെയാണ് വെളിപ്പെടുത്തുന്നത്. ഓര്‍ക്കുക, ഇതുപോലെ കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. അന്ന് ഓടി ഒളിക്കാന്‍ ഒരിടവും കാണില്ല!.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ഒരു ഒരു മറുപടിയും തരാന്‍ താല്പര്യം ഇല്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (10 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (38 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (53 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends